മുംബൈയിലെ വദാലയില്‍ ടാങ്കര്‍ മോണോ റെയിലിലിടിച്ച് വന്‍ തീപിടിത്തം, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ദക്ഷിണ മുംബൈയിലെ വദാലയില്‍ ടാങ്കര്‍ മോണോറെയിലിലിടിച്ച് വന്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രിയാണ് വലിയ ടാങ്കര്‍ മോണോറെയില്‍ പാലത്തിന്റെ അടിയില്‍ ഇടിച്ചത്. സംഭവസ്ഥലത്തുവെച്ചു തന്നെ ടാങ്കറിന്റെ ഡ്രൈവര്‍ വെന്തുമരിച്ചു. മെഥനോള്‍ നിറച്ച ടാങ്കറാണ് അപകടത്തില്‍ പെട്ടത്.
ഇടിച്ച ഉടന്‍ ടാങ്കറിന് തീപിടിക്കുകയായിരുന്നു. രാത്രി 10.45 നായിരുന്നു സംഭവം. ഉടന്‍ തന്നെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടങ്ങി. നിലവില്‍ തീ നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha