അന്തരിച്ച കന്നഡ സിനിമാതാരവും മുന്‍ കേന്ദ്രമന്ത്രിയുമായ എം.എച്ച്. അംബരീഷിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്ഥാനം വിട ചൊല്ലി
അന്തരിച്ച കന്നഡ സിനിമാതാരവും മുന്‍ കേന്ദ്രമന്ത്രിയുമായ എം.എച്ച്. അംബരീഷിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്ഥാനം വിട ചൊല്ലി. ശനിയാഴ്ച ശ്വാസതടസത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു അന്ത്യം. സൈനിക ഹെലികോപ്റ്ററിലാണ് ബംഗളൂരുവില്‍നിന്ന് ഇന്നലെ മൃതദേഹം ജന്മദേശമായ മാണ്ഡ്യയിലെത്തിച്ചിരുന്നു.
ശ്രീകണ്ഠീരവ സ്റ്റുഡിയോ പരിസരത്ത് ഒരുക്കിയ ശ്മശാനഭൂമിയിലായിരുന്നു സംസ്കാരച്ചടങ്ങുകള്‍. മകന് അഭിഷേക് ഗൗഡയാണു പിതാവിന്റെ ചിതയ്ക്കു തീ കൊളുത്തിയത്. സിറ്റിയില്‍നടന്ന വിലാപയാത്രയ്ക്കിടെ ആയിരക്കണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
"
https://www.facebook.com/Malayalivartha