സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍

സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ അറിയിച്ചു. ഇസ്‌ലാമാബാദില്‍ നടന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ഒരുചുവട് മുന്നോട്ടുവന്നാല്‍ പാകിസ്താന്‍ രണ്ടുചുവട് മുന്നോട്ടുവെക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അധികാരമേറ്റയുടന്‍ നടത്തിയ പ്രസംഗം വിദേശകാര്യ വക്താവ് ഓര്‍മിപ്പിച്ചു. ജമ്മുകശ്മീരിലെ ഉറി സൈനികത്താവളത്തിനു നേരെ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് 2016ല്‍ പാകിസ്താനില്‍ നടക്കാനിരുന്ന സാര്‍ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു.
തുടര്‍ന്ന് അഫ്ഗാനിസ്താന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും വിട്ടുനിന്നതോടെ ഉച്ചകോടി ഉപേക്ഷിച്ചു. 2014ല്‍ നേപ്പാള്‍ സാര്‍ക് ഉച്ചകോടിയില്‍ മോദി പങ്കെടുത്തിരുന്നു.
"
https://www.facebook.com/Malayalivartha























