വധ ശിക്ഷ നിയമപരമെന്ന് സുപ്രീം കോടതി; വിധി പ്രസ്താവിച്ചത് മൂന്നംഗ ബെഞ്ചിലെ മുതിർന്ന ജസ്റ്റിസിന്റെ വിയോജിപ്പോടെ

വധശിക്ഷ നിയമപരമെന്ന് സുപ്രീംകോടതി. വധശിക്ഷയുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജി പരിഗണിച്ചാണ് മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി.
മൂന്നംഗ ബെഞ്ചില്‍ രണ്ടംഗങ്ങളുടെ ഭൂരിപക്ഷ വിധിയാണിത്. ജസ്‌റ്റിസുമാരായ കുര്യൻ ജോസഫ്, ദീപക് ഗുപ്‌ത, ഹേമന്ത് ഗുപ്‌ത എന്നിവരുൾപ്പെട്ട ബെഞ്ചിൽ മുതിർന്ന അംഗമായ കുര്യൻ ജോസഫിന്റെ വിയോജിപ്പോടെയാണ് വിധി പ്രസ്‌താവം ഉണ്ടായത്.
വധശിക്ഷ ഐ.പി.സിയില്‍ നിന്ന് ഒഴിവാക്കാൻ ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു.വധശിക്ഷ നൽകിയിട്ടും സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറയുന്നില്ലെന്നും പല കേസുകളിലും ജനവികാരം കണക്കിലെടുത്ത് വധശിക്ഷ വിധിക്കുന്നുണ്ടെന്നും വിയോജനവിധിയിൽ ജസ്‌റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
2011 ൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ ചാനുലാൽ വെർമ എന്നയാളെ വധശിക്ഷക്ക് വിധിച്ച കേസാണ് പുനപരിശോധിച്ചത്.
പുനപരിശോധിച്ച കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിട്ടുണ്ട്. ചാനുലാലിന്റെ ശിക്ഷ ജീവപര്യന്തമായി കുറക്കുന്നതിൽ ബെഞ്ചിലെ മൂന്നംഗങ്ങൾക്കും ഒരേ അഭിപ്രായമായിരുന്നു.
https://www.facebook.com/Malayalivartha























