ജമ്മു കാശ്മീരില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു, മൂന്നു സൈനികര്‍ക്ക് പരിക്ക്

ജമ്മു കാഷ്മീരിലെ ബദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. കുത്‌പോര ഗ്രാമത്തില്‍ തെരച്ചിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്നു സൈനികര്‍ക്ക് പരിക്കേറ്റു. കുത്‌പോര ഗ്രാമത്തില്‍ ഭീകരരുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ നടത്തുകയായിരുന്നു. ഒളിച്ചിരുന്ന ഭീകരര്‍ പിടിക്കപ്പെടുന്ന ഘട്ടത്തില്‍ വെടിവയ്പ്പ് ആരംഭിച്ചു.
തിരിച്ചാക്രമിച്ച സുരക്ഷാസേന ഭീകരരെ കൊലപ്പെടുത്തുകയായിരുന്നു. സൈനിക നടപടിയെത്തുടര്‍ന്ന് ബദ്ഗാം, പുല്‍വാമ ജില്ലകളില്‍ മൊബൈല്‍ ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ റദ്ദാക്കി.
https://www.facebook.com/Malayalivartha























