നിയമസഭാ തെരെഞ്ഞെടുപ്പിൽ രാജസ്ഥാനിലെ ജനങ്ങള്‍ വീണ്ടും ബി.ജെ.പിയെ വിജയിപ്പിക്കും ;അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെ തോൽപ്പിക്കുന്ന പതിവ് ഇത്തവണ മാറും - കേന്ദ്ര മന്ത്രി ജാവേദ്ക്കർ

അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെ ജനം തോല്‍പ്പിക്കുന്ന പതിവാണ് രജസ്ഥാനിലുള്ളതെന്നും എന്നാൽ ആ പതിവ് ഇത്തവണ മാറുമെന്നാണ് തങ്ങളുടെ പ്രതീക്ഷ- കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രകാശ് ജാവേദ്ക്കർ പറഞ്ഞു .
നിയമസഭാ തെരെഞ്ഞെടുപ്പിൽ രാജസ്ഥാനിൽ ജനങ്ങള്‍ വീണ്ടും ബി.ജെ.പിയെ അധികാരത്തിലെത്തിക്കുമെന്നാണ് പ്രതീക്ഷ. പൊതുവെ നിലവില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്ന പതിവാണ് രാജസ്ഥാനിലേത് . എന്നാല്‍ ഇത്തവണ അതിന് മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജാവേദ്ക്കര്‍ വ്യക്തമാക്കി .
രാജസ്ഥാനില്‍ 2013 മുതല്‍ ബി.ജെ.പിയാണ് അധികാരത്തിലിരിക്കുന്നത്. ട്രന്റ് പ്രകാരം അടുത്ത ഊഴം കോണ്‍ഗ്രസിന് ആയിരിക്കില്ലേ എന്ന ചോദ്യത്തിന് ഒരിക്കലുമല്ലെന്നും പഴയ ട്രെന്റൊക്കെ മാറി മറയുമെന്നാണ് പ്രകാശ് ജാവേദ്ക്കറിന്റെ മറുപടി.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജസ്ഥാനിലെ രാഷ്ട്രീയമെല്ലാം ആകെപാടെ മാറി. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെ തന്നെ ഭരിക്കാന്‍ ജനം അനുവദിക്കില്ലെന്നത് വെറുമൊരു ഒരു മിഥ്യാ ധാരണ.
1990 ല്‍ ബി.ജെ.പിക്കായിരുന്നു വിജയം. ബൈറോണ്‍ സിങ് ഷെഖാവത്ത് മുഖ്യമന്ത്രിയായി. എന്നാല്‍ ബാബ്‌റി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് സര്‍ക്കാര്‍ പിരിച്ചുവിടേണ്ടി വന്നു. 1993 ല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി. ബി.ജെ.പി തന്നെ അധികാരത്തില്‍ എത്തി. പക്ഷേ അതിന് ശേഷം ഒരു സര്‍ക്കാരിനും അതേരീതിയില്‍ തുടര്‍ച്ചയായി അധികാരത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ ഞങ്ങള്‍ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നു. രാജസ്ഥാനിലെ ജനത ബി.ജെ.പിയെ അധികാരത്തിലെത്തിക്കുമെന്ന് തന്നെയാണ് കരുതുന്നത്- പ്രകാശ് ജാവേദ്ക്കര്‍ കൂട്ടിച്ചേർത്തു
അതേസമയം രാജസ്ഥാനില്‍ അധികാരം പിടിച്ചെടുക്കാനാവുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തകരെ അണിനിരത്തി വലിയ കാമ്പയിനുകള്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കാനും കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























