ഗാര്‍ഹിക പാചകവാതക വിലയില്‍ കുറവ്, ആറു മാസത്തെ വര്‍ധനക്കു ശേഷമാണ് പാചകവാതക വിലയില്‍ കുറവുണ്ടായത്

ഗാര്‍ഹിക പാചകവാതക വില സബ്‌സിഡി കഴിച്ച് 6.52 രൂപയും വിപണിവില 133 രൂപയും കുറഞ്ഞു. ഇതോടെ, 14.2 കിലോസബ്‌സിഡിയുള്ള സിലിണ്ടറിന് ന്യൂഡല്‍ഹിയില്‍ വെള്ളിയാഴ്ചത്തെ വില 500.90 രൂപയാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി) അറിയിച്ചു.
ജൂണ്‍ മുതല്‍ തുടര്‍ച്ചയായി ആറു മാസത്തെ വര്‍ധനക്കു ശേഷമാണ് പാചകവാതക വിലയില്‍ കുറവുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതും രൂപയുടെ മൂല്യം വര്‍ധിച്ചതിന്റെയും ഫലമായി പാചകവാതകത്തിന്റെ വിപണി വിലയില്‍ (സബ്‌സിഡി ഇല്ലാത്ത വില) 133 രൂപയുടെ കുറവുണ്ടായതായും െഎ.ഒ.സി വ്യക്തമാക്കി
"
https://www.facebook.com/Malayalivartha






















