ഷോപിയാനിൽ പെല്ലറ്റ് ആക്രമണത്തിനിരയായ 19 മാസം പ്രായമുള്ള കണ്ണിന് പരിക്കേറ്റ ഹിബാ നിസാറിന് സംസ്ഥാനത്തിന്റെ സാമ്പത്തിക സഹായം

ഹിബയ്ക്ക് പെല്ലറ്റാക്രമണം നേരിടേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് സര്‍ക്കാര്‍ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട് . വളരെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ഹിബയെ സംസ്ഥാനത്തിന്റെ പുറത്തു കൊണ്ടു പോകാമെന്ന് സര്‍ക്കാര്‍ ഉപദേശിച്ചെങ്കിലും ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്ന് വേണ്ടെന്ന് വെക്കുകയായിരുന്നു.
സംഭവത്തില്‍ ജമ്മു കാശ്മീര്‍ പൊലീസിനോടും സര്‍ക്കാരിനോടും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്. ഹിബയ്ക്ക് വെടിയേറ്റ സാഹചര്യത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ശസ്ത്രക്രയയ്ക്കു ശേഷം ഹിബ ശ്രീ മഹാരാജ ഹരി സിങ്ങ് ഹോസ്പിറ്റലില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ഹിബ മറ്റൊരു ശസ്ത്രക്രിയ്ക്ക് വിധേയയാകും. പെല്ലറ്റാക്രമണമേറ്റ കണ്ണിന്റെ കാഴ്ച ഹിബയ്ക്ക് നഷ്ടപ്പെട്ടേക്കാമെന്നും കാഴ്ച ശക്തി തിരിച്ചു കിട്ടുന്നതിനെക്കുറിച്ച് അടുത്ത ശസ്ത്രക്രിയയ്ക്കു ശേഷമേ അറിയാന്‍ പറ്റൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha























