സ്വപ്നങ്ങൾ ബാക്കിയാക്കി അവർ പോയി; വിനോദസഞ്ചാരത്തിനു പോയി മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

ശനിയാഴ്ച രാത്രി മലവള്ളി- മൈസൂരു റോഡില്‍ കെംപനദൊഡ്ഡിക്ക് സമീപത്തുണ്ടായ അപകടത്തില്‍ നാലു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. വിനോദസഞ്ചാരത്തിനു പോയി മടങ്ങിയ ശേഷമായിരുന്നു സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് മലയാളികള്‍ മരിച്ചത്. കോതമംഗലം തൃക്കാരിയൂര്‍ പനാമക്കവല ചെലമ്ബിക്കോടന്‍ വീട്ടില്‍ ഷാജന്റെ മകള്‍ ആഷ്‌ന ഷാജന്‍( 23), തിരുവനന്തപുരം ശ്രീകാര്യം കല്ലമ്ബള്ളി വിനായക നഗര്‍ എസ്.എസ്.നിലയത്തില്‍ റിട്ട. എസ്.ഐ. ടി. സുനില്‍ കുമാറിന്റെയും ഷീലാ കുമാരിയുടെയും മകന്‍ വൈശാഖ്(21) എന്നിവരാണ് മരിച്ചത്.
ഇരുവരും അപകടസ്ഥലത്തു തന്നെ മരിച്ചു. രണ്ടു പേര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. മാണ്ഡ്യ മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തി മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി. മരിച്ച ആഷ്‌ന ഇന്‍ഫോസിസ് കമ്ബനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ട്രെയിനിയായി രണ്ടു മാസം മുമ്ബാണ് ജോലിക്ക് കയറിയത്. ശിവനസമുദ്രം വെള്ളച്ചാട്ടം കാണാന്‍ പോയശേഷം മടങ്ങിവരുമ്ബോള്‍ കാര്‍ മരത്തിലിടിച്ച് മറിയുകയായിരുന്നു. അതേസമയം ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് സംശയം.
https://www.facebook.com/Malayalivartha























