ഉത്തര്‍പ്രദേശില്‍ ട്രക്ക് ട്രാക്ടറിലേക്ക് ഇടിച്ചുകയറി ഉണ്ടായ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രേദശില്‍ ട്രക്ക് ട്രാക്ടറിലേക്ക് ഇടിച്ചുകയറി ഉണ്ടായ ആക്രമണത്തില്‍ അഞ്ചു പേര്‍ മരിച്ചു. സംഭവത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. യുപിയിലെ ഝാന്‍സി ജില്ലയില്‍ നിന്ന് തീര്‍ഥാടകരുമായിപ്പോയ ട്രാക്ടറിലേക്കാണ് ട്രക്ക് നിയന്ത്രണംവിട്ട് ഇടിച്ചു കയറിയത്.
ബോധ ഗ്രാമത്തിലെ ദേശീയ ഹൈവേയിലാണ് അപകടം നടന്നത്. ഭജന്‍പുര ജില്ലയില്‍ നിന്നുള്ള തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
https://www.facebook.com/Malayalivartha























