വടക്ക് പടിഞ്ഞാറന്‍ മുംബൈയിലെ വനമേഖലയില്‍ പടര്‍ന്ന കാട്ടുതീ നിയന്ത്രണ വിധേയമായതായി അഗ്‌നിശമനസേന

വടക്ക് പടിഞ്ഞാറന്‍ മുംബൈയിലെ വനമേഖലയില്‍ പടര്‍ന്ന കാട്ടുതീ നിയന്ത്രണ വിധേയമായതായി അഗ്‌നിശമനസേന അറിയിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഗുര്‍ഗാവില്‍ അരൈ കോളനി മേഖലയിലാണ് തീപിടിത്തമുണ്ടായത്.
വനമേഖലയില്‍ നാലു കിലോമീറ്ററോളം കത്തിനശിച്ചതായും 14 മണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നും അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
"
https://www.facebook.com/Malayalivartha























