അതിര്‍ത്തിയില്‍ ശത്രുസേനയ്‌ക്കെതിരേ മിന്നല്‍ ആക്രമണം നടത്തുന്നതിനായി പ്രത്യേക കമാന്‍ഡോ സംഘത്തെ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

അതിര്‍ത്തിയില്‍ ശത്രുസേനയ്‌ക്കെതിരേ മിന്നല്‍ ആക്രമണം നടത്തുന്നതിനായി പ്രത്യേക കമാന്‍ഡോ സംഘത്തെ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. മൂന്നു സേനാവിഭാഗങ്ങളിലെയും മികച്ച പോരാളികളെ ഉള്‍പ്പെടുത്തിയാകും ഇത് രൂപീകരിക്കുക. കുറഞ്ഞ സമയത്തിനുള്ളില്‍ അതിര്‍ത്തി കടന്ന് ശത്രുക്കളെ വകവരുത്താന്‍ കഴിവുള്ള കമാന്‍ഡോ സംഘത്തെയാണ് നിയോഗിക്കുന്നതെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പദ്ധതി പ്രകാരമാണ് ഇത്തരം ഒരു പ്രത്യേക സേനാ സംഘത്തിനു രൂപം നല്‍കുന്നത്. കരസേനാ മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ സംഘം പ്രവര്‍ത്തിക്കുകയെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha























