ത്രിപുരയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

ത്രിപുരയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. ത്രിപുരയിലെ ധാലിയില്‍ ഗണ്ടചന്ദ്ര അമര്‍പുര്‍ റോഡില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും പ്രദേശവാസികളും ചേര്‍ന്നാണ് മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് സന്ദര്‍ശിച്ചു.
അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ഥിക്കുന്നുവെന്നും ബിപ്ലവ് കുമാര്‍ പറഞ്ഞു. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























