രാജസ്ഥാനിലും തെലങ്കാനയിലും കൊട്ടിക്കലാശം ശക്തി പ്രകടനമാവും;പരസ്യപ്രചാരണത്തിന്റെ തിരശീലയ്ക്ക് ഇന്ന് സമാപനം

നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് സമാപിക്കും'. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന ഇവിടങ്ങളിൽ ഇന്നത്തെ കൊട്ടിക്കലാശം പാർട്ടികളുടെ ശക്തിപ്രകടനമായി തന്നെ മാറുമെന്നതിൽ സംശയമില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന നിയമസഭാ പോരാട്ടത്തിന്റെ അവസാന ഘട്ടമാണ് രാജസ്ഥാനിലും തെലങ്കാനയിലും നടക്കുന്നത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നേരിട്ടായിരുന്നു അവസാന ലാപ്പിലെ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയത് തന്നെ .
രാജസ്ഥാനിലും തെലങ്കാനയിലുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗീ ആദിത്യനാഥ് മറ്റ് കേന്ദ്ര മന്ത്രിമാർ, തുടങ്ങിയവരെ ബി ജെ പി പ്രചാരണ പരിപാടികളിൽ അണിനിരത്തിയി രുന്നു . മുതിർന്ന നേതാവ് അശോക് ഗലോട്ടും ജനകീയ നേതാവ് സച്ചിൻ പൈലറ്റും പ്രചാരണം നയിച്ച സംസ്ഥാനങ്ങളിൽ രാഹുൽ ഗാന്ധിയായിരുന്നു കോൺഗ്രസിന്റെ മുഖം.
തെലങ്കാനയിൽ ടി ആർ എസിനു വേണ്ടി മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവാണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്.കോൺഗ്രസിന്റെ തീപ്പൊരി യുവനേതാവ് രേവന്ത് റെഡ്ഢി, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്നിവരും തെലങ്കാനയെ കൂട്ടമായി ഇളക്കിമറിച്ചു.വീറും വാശിയും ഉശിരും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കാണ് ഇന്നത്തെ കൊട്ടിക്കലാശത്തോടെ ഇരു സംസ്ഥാനങ്ങളിലും തിരശീല വീഴുന്നത്.
https://www.facebook.com/Malayalivartha























