Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഒടുവിൽ കേന്ദ്രത്തിനു മുന്നിൽ മുട്ടുകുത്തി മല്യ പറഞ്ഞു.. തട്ടിയെടുത്ത മുഴുവൻ പണവും തിരിച്ചടക്കാം

05 DECEMBER 2018 06:34 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ബാങ്കുകളില്‍നിന്ന് കോടികള്‍ കടമെടുത്ത് വിദേശത്തേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ മുഴുവന്‍ പണവും തിരിച്ചടയ്ക്കാമെന്നും ബാങ്കുകൾ അത് ദയവു ചെയ്ത സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു. ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് മല്ല്യ ഇക്കാര്യം വ്യക്തമാക്കിയത്. . വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിജയ് മല്ല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി വരാന്‍ ഇനി അഞ്ചു ദിവസം മാത്രമേ ബാക്കിയുള്ളൂ. 9400 കോടി രൂപയാണ് വിജയ മല്യ 13 ബാങ്കുകളിൽ നിന്നായി തട്ടിയെടുത്തത് .

ഇന്ത്യയില്‍ നിന്ന് മുങ്ങിയ മല്യ ബ്രിട്ടണിലേക്ക് കടക്കുകയായിരുന്നു. മല്യയെ വിട്ട് കിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുകെയിൽ കഴിയുന്ന വിജയ് മല്യയെ ഇന്ത്യയിലേക്കു അയയ്ക്കണമെന്നാവശ്യപ്പട്ടിട്ടുള്ള കേസിൽ ലണ്ടനിലെ കോടതി അടുത്ത തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന . പണം തിരിച്ചടക്കുന്നതിനു കേന്ദ്രഗവൺമെന്റ് മല്യയെ സമ്മർദ്ദത്തിൽ ആക്കിയത് കൊണ്ടാണ് മല്യ ഇപ്പോൾ മുട്ട് കുത്തിയിരിക്കുന്നത് .

താൻ പണം തട്ടിയെടുത്തതല്ല ..ബിസിനസ്സിൽ നഷ്ടം വന്നതുകൊണ്ടാണ് വായ്‌പ്പാ തിരിച്ചടക്കാതിരുന്നത് എന്നാണു മല്യ പറയുന്നത്. ഇപ്പോൾ ലണ്ടനിലുള്ള മല്യ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു .


'എടിഎഫ് (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍)ന്‍റെ വില കുത്തനെ കൂടിയതോടെയാണ് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി കനത്ത നഷ്ടത്തിലായത്. അതുകൊണ്ടാണ് ബാങ്കില്‍ നിന്നെടുത്ത പണം നഷ്ടമായത്. 100 ശതമാനം പണവും അവര്‍ക്ക് തിരിച്ച് നല്‍കാം. ദയവായി സ്വീകരിക്കൂ' .

രാഷ്ട്രീയക്കാരും മാധ്യമങ്ങളും തന്നെ തട്ടിപ്പുകാരനായാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ പണം തിരിച്ചടക്കാനുള്ള അവസരം എനിക്ക് നൽകിയില്ല. 2016 മുതൽ താൻ പൈസ തിരിച്ചടക്കാൻ തയ്യാറായിരുന്നു എന്നാണു മല്യ ഇപ്പോൾ പറയുന്നത് . പണം സ്വീകരിക്കാന്‍ തയാറായില്ലെങ്കില്‍ അതിന്റെ കാരണമെന്തെന്നും മല്ല്യ ചോദിക്കുന്നുണ്ട്.

ഇന്ധന വില ഉയര്‍ന്നതിനെ തുടര്‍ന്ന് വ്യോമയാന കമ്പനികള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. ക്രൂഡ് ഓയിലിന്റെ വില ബാരലിന് 140 ഡോളര്‍ വരെ എത്തിയപ്പോള്‍ കിങ്ഫിഷറിന് വലിയ ബാധ്യതയുണ്ടായി. ബാങ്കുകള്‍ നല്‍കിയ വായ്പ മുഴുവന്‍ അങ്ങനെയാണ് നഷ്ടമായത്. ആ വായ്പ മുഴുവന്‍ തിരിച്ചടക്കാന്‍ തയാറാണ്. അത് സ്വീകരിക്കണമെന്നും ട്വീറ്റില്‍ പറയുന്നു

രാജ്യത്തിന്റെ സമ്പത് വ്യവസ്ഥിയിൽ സുപ്രധാന പങ്ക് വഹിച്ചിരുന്ന കോടികൾ ആസ്തിയുള്ള കമ്പനി ഉടമയായിരുന്നു താൻ എന്നും ഒരു കഷ്ടകാലം വന്നപ്പോൾ എല്ലാവരും ഒറ്റപ്പെടുത്തി എന്നും മല്യ ആരോപിക്കുന്നു.

വായ്പാതിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ സ്വീകരിക്കാൻ ആരംഭിച്ചതിനെ പിന്നാലെ 2016 മാർച്ചിലാണ് വിജയ് മല്യ യുകെയിലേക്കു കടന്നത്. 2017 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സർക്കാർ ഒൗദ്യോഗികമായി അറിയിച്ചത്. പണം വെളുപ്പിക്കൽ കേസിൽ സ്കോട്ട്ലാൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. പണം തിരിച്ചടയ്ക്കുന്നതിനുള്ള എല്ലാം ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഈ വർഷമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ വിജയ് മല്യ അറിയിച്ചിരുന്നു.

മല്ല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 41 ലക്ഷം ഇക്വിറ്റി ഓഹരികള്‍ വാങ്ങരുതെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. മല്ല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാന്‍ കടം തിരിച്ച് പിടിക്കുന്നതിനുള്ള ട്രിബ്യൂണല്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതുകൂടാതെ വിദേശ നാണയ വിനിമയ നിയന്ത്രണ നിയമം (ഫെറ) ലംഘിച്ചുവെന്ന കേസില്‍ മല്ല്യയുടെ ബംഗളൂരുവിലെ സ്വത്ത് കണ്ടുകെട്ടാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടിരുന്നു.

അതേസമയം SBI അടക്കമുള്ള ഇന്ത്യൻ ബാങ്കുകൾക്ക് അനുകൂലമായി ലണ്ടൻ ഹൈക്കോടതി വിധി കഴിഞ്ഞ ദിവസം വന്നിരുന്നു .വിജയ് മല്ല്യ ലണ്ടൻ കോടതിയിൽ ഹാജരാക്കിയ സ്വത്തു സംബന്ധമായ വിവരങ്ങൾ ഇതോടെ ഇന്ത്യൻ ബാങ്കുകൾക്ക് ലഭ്യമാകും. വിജയ് മല്ല്യയുടെ ആഡംബര നൗക, ലണ്ടന്‍ കേന്ദീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മാരിടൈം ലേബര്‍ കണ്‍വെന്‍ഷന്‍ പിടിച്ചെടുത്തിരുന്നു. 227 കോടി 35 ലക്ഷം രൂപക്കാണ് കപ്പൽ ലേലത്തിൽ പോയത്. ഇതിൽ 2 .3 കോടിരൂപയാണ് മാരിടൈം ലേബര്‍ കണ്‍വെന്‍ഷന്‍ ഈടാക്കിയത് . ലണ്ടൻ ബാങ്കിൻറെ പുതിയ ഉത്തരവോടെ ബാക്കിയുള്ള തുക പിടിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ ബാങ്കുകൾക്കാകും

ഇന്ത്യയില്‍ വിചാരണക്കായി മല്ല്യയെ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയിൽ ആണ് മല്യ പണം സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (22 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (42 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (48 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (13 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (13 hours ago)

Malayali Vartha Recommends