രാജസ്ഥാന്, തെലുങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു
രാജസ്ഥാന്, തെലുങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലും തെലുങ്കാനയില്‍ 119 മണ്ഡലങ്ങളിലുമാണു വോട്ടെടുപ്പ്. രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനാണു മുന്‍തൂക്കം പ്രവചിക്കുന്നത്.
തെലുങ്കാനയില്‍ ഭരണകക്ഷിയായ ടിആര്‍എസിനെതിരേ കോണ്‍ഗ്രസ്, ടിഡിപി, ടിജെഎസ്, സിപിഐ കക്ഷികള്‍ മുന്നണിയായി മത്സരിക്കുന്നു. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും എക്സിറ്റ് പോള്‍ ഫലവും ഇന്നു രാത്രിയോടെ അറിയാം.
https://www.facebook.com/Malayalivartha