മോഡിയോടൊപ്പം കഴിയാന്‍ ആഗ്രഹമുണ്ടെന്ന് ഭാര്യ യശോദ ബെന്‍

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഭാര്യ യശോദ ബെന്‍. ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലാണ് മോഡി തനിക്ക് ഭാര്യയുള്ളതായി വെളിപ്പെടുത്തിയത്. യശോദ ബെന്‍ എന്നാണ് അവരുടെ പേരെന്നും മോഡി പറഞ്ഞിരുന്നു.
\'\'എന്നെങ്കിലും അദ്ദേഹം എന്നെ കാണാന്‍വരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ഒരു ദിവസമെങ്കിലും എനിക്ക് അദ്ദേഹത്തിന്റെ കൂടെ കഴിയണം. അദ്ദേഹത്തിന്റെ വരവും പ്രതീക്ഷിച്ച് ഇരിക്കുകയാണ് ഞാന്‍. അദ്ദേഹം വന്ന് എന്നെ കൊണ്ടുപോവുകയാണെങ്കില്‍ ഒപ്പം കഴിയാന്‍ താന്‍ തയ്യാറാണെന്നും യശോദ ബെന്‍ പറഞ്ഞു.
1968ലാണ് മോഡി ശോദബെന്നിനെ വിവാഹം കഴിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ വഡോദര സീറ്റിലേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയപ്പോഴാണ് താന്‍ വിവാഹിതനാണെന്നും ശോദബെന്നാണ് ഭാര്യയെന്നും മോഡി ആദ്യമായി സത്യവാങ്ങ് മൂലം നല്‍കിയത്.
മോഡി പ്രധാനമന്ത്രിയായ ശേഷം അറുപത്തിരണ്ട് കാരിയായ ശയോദ ബെന്നിന് എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ ബന്ധം ഏറെക്കാലം നീണ്ട് നിന്നില്ല.റിട്ട പ്രൈമറി സ്‌കൂള്‍ അധ്യാപികയായ ശോദബെന്‍ ഇപ്പോള്‍ വടക്കന്‍ ഗുജറാത്തില്‍ സഹോദരന്‍മാര്‍ക്കൊപ്പം കഴിയുകയാണ്.
https://www.facebook.com/Malayalivartha























