ക്ലാസിലേയ്ക്ക് പോകും വഴി വിദ്യാര്‍ത്ഥിനിയെ നാലംഗസംഘം തട്ടിക്കൊണ്ടു പോയി ക്രൂര പീഡനത്തിനിരയാക്കി
വീട്ടില്‍ നിന്ന് ക്ലാസിലേയ്ക്ക് പോകും വഴി വിദ്യാര്‍ത്ഥിനിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ആഗ്രയിലെ സ്വകാര്യ കോളേജില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ബിടെക് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് കുട്ടി.
ചൊവ്വാഴ്ച വൈകുന്നേരം വീട്ടില്‍ നിന്ന് കോച്ചിങ് ക്ലാസിലേയ്ക്ക് സ്കൂട്ടറില്‍ പോവുകയായിരുന്നു. ഇതിനിടെ മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടു പേര് കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയശേഷം ആക്രമിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് യമുനാനദിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തു. നദിക്കരയിലുണ്ടായിരുന്ന രണ്ടുപേരും പീഡിപ്പിച്ചതായി കുട്ടി മൊഴി നല്കി.
ആഗ്രയിലെ എസ്എന്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനു ശേഷം പ്രതികള്‍ ഉപേക്ഷിച്ചു കടന്ന കുട്ടി ഒരു യാത്രക്കാരന്റെ സഹായത്തോടെയാണ് വീട്ടിലെത്തിയത്. ഉടന്‍ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha