സ്വപ്നം കാണാന്‍ പോലും രാഹുലിന് ട്യൂഷനു പോകേണ്ടി വരുമെന്ന് സ്മൃതി ഇറാനി
സ്വപ്നം കാണാന്‍ പോലും രാഹുല്‍ ഗാന്ധിക്ക് ട്യൂഷനു പോകേണ്ടി വരുന്നുവെന്ന പരിഹാസവുമായി സ്മൃതി ഇറാനി. ഛത്തീസ്ഗഢിലെയും മധ്യപ്രദേശിലെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാഹുല്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിഹാസവുമായി സ്മൃതി ഇറാനി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ 77 കോടിയുടെ വിവിധ ജനക്ഷേമപദ്ധതികള്‍ ഉദ്ഘാടനം ചെയ്തായിരുന്ന സ്മൃതി ഇറാനി കോണ്‍ഗ്രസ് അധ്യക്ഷനേയും പാര്‍ട്ടിയേയും പരിഹസിച്ചത്.
കഴിഞ്ഞ 15 വര്‍ഷമായി രാഹുല്‍ ഗാന്ധി എംപിയായിരിക്കുന്ന അമേത്തിയില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 7500 ഓളം പേര്‍ക്ക് ജോലി ലഭിച്ചു. 2022 എത്തുമ്ബോള്‍ അമേത്തിയിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തുമെന്നും പാവപ്പെട്ട എല്ലാവര്ക്കും വീടുണ്ടാകുമെന്നും സ്മൃതി ഇറാനി ജനങ്ങള്‍ക്ക് ഉറപ്പ് നല്കി. നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണിതെന്നും അവര്‍ ഓര്‍മിപ്പിച്ചു.
https://www.facebook.com/Malayalivartha