രാജ്സഥാനിലും കാര്‍ഷിക വായ്പ എഴുതിത്തള്ളി കോണ്‍ഗ്രസ് സര്‍ക്കാര്‍...
കാര്‍ഷിക വായ്പ രാജ്സഥാനിലും എഴുതിത്തള്ളി കോണ്‍ഗ്രസ് സര്‍ക്കാര്‍. രണ്ടുലക്ഷം രൂപ വരെയുള്ള വായ്പയാണ് എഴുതിത്തള്ളിയത്. ഇതുവഴി 18, 000 കോടിയുടെ അധിക ചെലവാണ് സര്‍ക്കാറിനുണ്ടാവുക. ലോണ്‍ എഴുതിത്തള്ളിയ സംഭവം രാഹുല്‍ ഗാന്ധിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. '
രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളില്‍ കാര്‍ഷിക ലോണ്‍ എഴുതിത്തള്ളി. പത്തു ദിവസമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കി' എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനമായിരുന്നു വായ്പ എഴുതിത്തള്ളല്‍. ഹിന്ദിഹൃദയ ഭൂമിയില്‍ ബി.ജെ.പിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചതും ഈ വാഗ്ദാനമായിരുന്നു.
മധ്യപ്രദേശിലും ഛത്തിസ്ഗഡിലും മുഖ്യമന്ത്രിമാരായ കമല്‍ നാഥും ഭൂപേഷ് ബാഘേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വായ്പ എഴുതിത്തള്ളിയ ഉത്തരവില്‍ ഒപ്പുവെച്ചിരുന്നു. രാജ്സഥാനില്‍ വായ്പ എഴുതിത്തള്ളാന്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ പത്തു ദിവസത്തെ സാവകാശം തേടിയിരുന്നു. എന്നാല്‍ രണ്ടു ദിവസം കൊണ്ട് തന്നെ വാഗ്ദാനം നടപ്പിലാക്കാന്‍ സര്‍ക്കാറിന് സാധിച്ചു.
https://www.facebook.com/Malayalivartha