കന്യാകുമാരി ദേശീയപാതയില്‍ സ്റ്റീല്‍ മേല്‍പാലം, ദക്ഷിണേന്ത്യയിലെ ആദ്യ സ്റ്റീല്‍ മേല്‍പാലം
ഇനി തിരുവനന്തപുരത്തു നിന്നും കന്യാകുമാരി, നാഗര്‍കോവില്‍ യാത്ര സുഗമമാകും.
കന്യാകുമാരി ദേശീയപാതയിലെ ഗതാഗതകുരുക്കുകള്‍ക്ക് അറുതിയാക്കികൊണ്ട് മാര്‍ത്താണ്ഢം, പര്വതിപുരം മേല്‍പ്പാലം തുറന്നു.
ദക്ഷിണേന്ത്യയിലെ ആദ്യ സ്റ്റീല്‍ മേല്‍പാലമെന്ന ഖ്യാതിയും മാര്‍ത്താണ്ഢം പാലത്തിനുണ്ട്.
കുഴിത്തുറ മുതല്‍ പമ്മം വരെയുള്ള 2.8 കിലേമീറ്ററാണ് മാര്‍ത്താണ്ഢം പാലത്തിന്റെ നീളം. ഉരുക്കിലും,സ്റ്റീല്‍ പ്ലേറ്റുകളിലും നിര്‍മിച്ച കൂറ്റന്‍ തൂണുകള്‍.
105 തൂണുകളിലും വലിയ ബോള്‍ട്ടുകളില്‍ സ്ഥാപിച്ചിട്ടുള്ള ഷേക്ക് അബ്സോര്‍ബര്‍ പോലുള്ള സാങ്കേതിക വിദ്യ.
അതിനു മുകളിലാണ് ഗര്‍ഡറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പാര്‍വതിപുരം മേല്‍പാലം 1.8 കിലോമീറ്ററോളം ദൂരത്തിലുമാണ് പണിതിരിക്കുന്നത്.
പാലത്തില്‍ നിന്നു സര്‍വീസ് റോഡിലേക്ക് റാംപ്. ആകെ സ്റ്റൈലിഷാണ് പുതിയ പാലമെന്ന് ചുരുക്കം.
https://www.facebook.com/Malayalivartha