സമ്പന്നര്‍ക്ക് പാചതവാതക സബ്‌സിഡി നിര്‍ത്തലാക്കുന്നത് പരിഗണനയിലെന്ന് അരുണ്‍ ജയ്റ്റ്‌ലി

പണക്കാര്‍ക്കു പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. \'എന്നെപ്പോലുള്ളവര്‍ക്കു പാചകവാതക സബ്‌സിഡിക്ക് അര്‍ഹതയുണ്ടോ എന്ന കാര്യത്തിലാണു രാജ്യം ഇനി പ്രധാന തീരുമാനത്തിലെത്തേണ്ടത്. സമ്പന്നര്‍ സ്വയം സബ്‌സിഡി വേണ്ടന്ന് വെക്കണമെന്നും മന്ത്രി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
രാഷ്ട്രീയനേതൃത്വത്തിന്, പ്രത്യേകിച്ചും ഉന്നതസ്ഥാനീയന്, ഇച്ഛാശക്തിയുണ്ടെങ്കില്‍ സങ്കീര്‍ണമായ തീരുമാനങ്ങളും ലളിതമാകുമെന്നു മന്ത്രി പറഞ്ഞു. ഉപയോക്താക്കള്‍ക്കു 414 രൂപ നിരക്കിലാണ് (ഡല്‍ഹി വില) ഇപ്പോള്‍ പന്ത്രണ്ടു സിലിണ്ടര്‍ നല്‍കുന്നത്. കൂടുതല്‍ സിലിണ്ടര്‍ വേണമെങ്കില്‍ 880 രൂപയാണ് ഈടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























