Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ബിജെപി നേതാക്കളുടെ വായില്‍ തുണി തിരുകി വയ്ക്കണം ; ബിജെപി നേതാക്കള്‍ക്കതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര മന്ത്രിയും മുന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരി രംഗത്ത്

21 DECEMBER 2018 10:05 AM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബിജെപി നേതാക്കള്‍ക്കതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര മന്ത്രിയും മുന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരി രംഗത്ത്. ചില ബിജെപി നേതാക്കളുടെ വായില്‍ തുണി തിരുകി വയ്ക്കണമെന്നാണ് ഗഡ്കരി പറഞ്ഞത് . ‘ബോംബെ ടു ഗോവ’ എന്ന ബോളിവുഡ് സിനിമയിലെ രംഗത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ഗന്ധ്കരി വിമര്‍ശനം ഉന്നിയിച്ചത്.

സിനിമയില്‍ മാതാപിതാക്കള്‍ വിശപ്പ് അടക്കാനായി കുട്ടിയുടെ വായില്‍ തുണി തിരുകി വയ്ക്കുന്നുണ്ട്. സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുടെ കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കണമെന്നായിരുന്നു ഗന്ധ്കരി റിപ്പബ്ലിക് ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടത്.

ഹനുമാന്റെ ജാതിയെക്കുറിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗോത്രത്തെ കുറിച്ചുമെല്ലാം വിവാദ പ്രസ്താവനകള്‍ നടത്തി ബിജെപി നേതാക്കളെക്കുറിച്ചാണോ ഈ പരാമര്‍ശം എന്ന ചോദ്യത്തിന്, താന്‍ തമാശ പറഞ്ഞതാണ് എന്നാണ് ഗഡ്കരി മറുപടി നല്‍കിയത്. ഹനുമാൻ വനവാസിയായ ദളിതൻ ആണെന്ന് രാജസ്ഥാനിലെ അൽവറിൽ പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ഉള്‍പ്പെടയുള്ള ബിജെപി നേതാക്കള്‍ ജാതിയുടെ പേരില്‍ വിമര്‍ശിച്ചിട്ടുണ്ട്.

വിവാദ പ്രസ്താവനകള്‍ നടത്തി സ്ഥിരമായി ബിജെപി നേതാക്കള്‍ വെട്ടിലാകാറുണ്ട്. ഇതിലൂടെ വിമര്‍ശനങ്ങള്‍ക്ക് മാത്രമല്ല നിരന്തരമായി ട്രോളുകള്‍ക്കും ബിജെപി നേതാക്കള്‍ ഇരയാകാറുണ്ട്. ബിജെപിയിലെ നേതാക്കളുടെ ഈ പ്രവണതയെ വിമര്‍ശിച്ചാണ് ചില ബിജെപി നേതാക്കള്‍ സംസാരം കുറയ്ക്കുന്നത് വളരെ നന്നായിരിക്കും എന്നാണ് ഗഡ്കരി അഭിപ്രായപ്പെട്ടത്. രാഷ്ട്രീയക്കാര്‍ മാധ്യമങ്ങളോട് ഇടപെടുന്നതില്‍ മിതത്വം പാലിക്കണമെന്നും ബിജെപിയില്‍ അത് വളരെ അധികമാണെന്നും ഗഡ്കരി പറഞ്ഞു. റാഫേല്‍ വിഷയത്തില്‍ ബിജെപി വിളിച്ച് ചേര്‍ത്ത 70തോളം വാര്‍ത്താസമ്മേളനങ്ങളുടെ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ബിജെപി നേതാക്കള്‍ക്ക് മാധ്യമങ്ങളോട് പറയാനുളളത് പറഞ്ഞല്ലേ പറ്റൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി. 2019ല്‍ ബിജെപിയെ നയിക്കാന്‍ നരേന്ദ്ര മോദിക്ക് പകരം ഗഡ്കരിയെ നിയോഗിക്കണം എന്ന ആവശ്യം ഉയരുന്നതിനിടെയാണ് പാര്‍ട്ടി നേതാക്കളെ തന്നെ വിമര്‍ശിച്ച് കൊണ്ടുളള ഗഡ്കരിയുടെ നീക്കം.

കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടി.വി ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ചുകൊണ്ട്, മാധ്യമങ്ങളെ വിമര്‍ശിച്ച് നിതിന്‍ ഗഡ്കരി രംഗത്ത് എത്തിയിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹനുമാന്‍ ദളിതനാണെന്ന പ്രസ്താവന മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിനെ വിമര്‍ശിച്ചുകൊണ്ടാണ് നിതിന്‍ ഗഡ്കരി സംസാരിച്ചത്.

‘ നമ്മള്‍ മാറണമെങ്കില്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും മാറേണ്ടതുണ്ട്. നോക്കൂ നമ്മുടെ സമൂഹത്തില്‍ ഒരു പ്രശ്‌നമുണ്ട്. നല്ല കാര്യങ്ങള്‍ ചെയ്യുന്ന ആളുകള്‍ക്ക് ആദരവ് ലഭിക്കുന്നില്ല. തെറ്റുചെയ്യുന്നവര്‍ക്കാകട്ടെ ശിക്ഷയും ലഭിക്കുന്നില്ല. പല കാര്യങ്ങളിലും ഇതാണ് സ്ഥിതി. നല്ല വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് ഇന്ന് നിങ്ങള്‍ പ്രതിജ്ഞയെടുക്കണം. ആര്‍ക്കെങ്കിലും ഒരു അബദ്ധം പറ്റിയാല്‍ എന്തൊരു കവറേജാ നിങ്ങള്‍ നല്‍കുക. ഒരു രാഷ്ട്രീയക്കാരന്‍ എന്തെങ്കിലും പ്രസ്താവന നടത്തിയാല്‍ നിങ്ങള്‍ അന്ന് എട്ടിനും ഒമ്പതിനുമിടയില്‍ ചര്‍ച്ച നടത്തുകയും ‘കണ്‍ട്രി വാണ്ട്‌സ് ടു നോ’ എന്ന് ചോദിക്കുകയും ചെയ്യും.’ ഗഡ്കരി ചോദിച്ചു.

റിപ്പബ്ലിക് ടി.വിയില്‍ ദ ഡിബേറ്റ് എന്നു പറയുന്ന അര്‍ണബ് ഗോസ്വാമിയുടെ ഷോയില്‍ ‘ദ നാഷണ്‍ വാണ്ട്‌സ് ടു നോ’ എന്ന് അര്‍ണബ് പലതവണ ഉപയോഗിക്കാറുണ്ട്. ഇതിനെ പരോക്ഷമായി പരാമര്‍ശിച്ചാണ് ഗഡ്കരിയുടെ പരിഹാസം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (9 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (9 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (9 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (10 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (10 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends