എന്തേ ആ മുറിയില്‍ ഒരു സ്ത്രീ പോലുമില്ലാത്തത്?: നരേന്ദ്ര മോദിയുടെ വായടപ്പിച്ച് നടി
ചൊവ്വാഴ്ച മുംബൈയിലെ രാജ്ഭവനില്‍ വച്ച് സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബോളിവുഡ് നടന്മാരുമായും നിര്‍മാതാക്കളുമായും നടത്തിയ ചര്‍ച്ചയില്‍ ഒരു സ്ത്രീയെ പോലും പങ്കെടുപ്പിക്കാത്തതെന്ത് കൊണ്ടാണെന്ന് നടി ദിയ മിര്‍സ.
നടന് അക്ഷയ് കുമാര്‍ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഈ ചിത്രത്തില്‍ പുരുഷന്മാരായ നടന്മാരും, നിര്‍മാതാക്കളും മാത്രമാണ് ഉണ്ടായിരുന്നത്. ഈ ചിത്രം റീട്വീറ്റ് ചെയ്ത ദിയ മിര്‍സ ആ മുറിയില്‍ എന്ത് കൊണ്ട് ഒരു സ്ത്രീയില്ലാത്തതിന് പിന്നില്‍ എന്താണ് കാരണമെന്ന് ചോദ്യമുയര്‍ത്തി. പിടിഐ റിപ്പോര്‍ട്ട് പ്രകാരം നിര്‍മാതാക്കളായ റിതേഷ് സിഥ്‍വാനി, കരണ്‍ ജോഹര്‍, രാകേഷ് റോഷന്, റോണി സ്ക്രൂീവാല, പ്രസൂണ്‍ ജോഷി, സിബിഎഫ്സി ചെയര്മാന് സിഥാര്‍ഥ് റോയ് കപൂര്‍, അജയ് ദേവ്ഗണ്, അക്ഷയ് കുമാര്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ദിയ മിര്‍സയുടെ ട്വീറ്റിനോട് സമ്മിശ്ര പ്രതികാരങ്ങളാണ് ട്വിറ്ററില്‍ ഉയരുന്നത്. അതെ സമയം തന്റെ ചോദ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതാണ് ദിയ മിര്‍സ പ്രതികരിച്ചു. ''ഇത് മൗലികം ആയ ഒരു അവകാശത്തിന്റെ പ്രശ്നം ആണ്. സിനിമ ഇന്‍ഡസ്ട്രി എന്ന് പറയുന്നത് സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്ന ഒരു മേഖലയാണ്. തീര്‍ച്ചയായും ഇത്തരം ഒരു യോഗത്തില്‍ സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തണം. അതുണ്ടായിട്ടില്ല. അത് കൊണ്ടാണ് ചോദ്യം ചോദിക്കേണ്ടി വരുന്നത്.'' മറ്റൊരു ചോദ്യത്തിന് മറുപടിയായി ദിയ മിര്‍സ പറഞ്ഞു.
പ്രധാനമന്ത്രി സ്ത്രീകളെ ക്ഷണിക്കാത്തതിനെ വിമര്‍ശിച്ച് ദിയ മിര്‍സക്ക് പുറമെ സിനിമാ മേഖലയിലെ ഉള്‍പ്പെടുയുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിട്ടുണ്ട്.അതെ സമയം അക്ഷയ് കുമാറോ ബോളിവുഡ് സംഘടനകളോ ദിയ മിര്‍സയുടെ ട്വീറ്റിനോട് പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha