മുംബൈ കോളേജിലുണ്ടായ തിക്കിലും തിരക്കിലും 15ഓളം കുട്ടികള്‍ക്ക് പരിക്ക്, മൂന്നു പേര് ഐസിയുവില്‍
മുബൈ കോളേജിലെ തിക്കിലും തിരക്കിലും പെട്ട് 15ഓളം കുട്ടികള്‍ക്ക് പരിക്ക്. മുംബൈ പ്രാന്തത്തിലെ വിലെ പാര്‍ലെയിലുള്ള മിതിഭായ് കോളജിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് എട്ടരയോടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ മൂന്നുപേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഏഴു പേരെ ചികിത്സ നല്കി വിട്ടയച്ചു. കോളജിലെ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് അപകടമുണ്ടായത്. പരിപാടി നടന്ന ഹാളില്‍ തിരക്ക് കൂടുതലായിരുന്നെന്നും ശ്വാസം കിട്ടാത്തതിനെ തുടര്‍ന്നാണ് തിക്കും തിരക്കും സംഭവിച്ചതെന്നും മുംബൈ പോലീസ് ജോയിന്റ് കമ്മീഷണര്‍ ദേവന് ഭാരതി അറിയിച്ചു.
അതേസമയം, ഒരു പ്രസിദ്ധ ബാന്‍ഡിന്റെ പ്രകടനം വീക്ഷിക്കുന്നതിനായി ഒരു കൂട്ടം കുട്ടികള്‍ ഇടിച്ചുകയറാന്‍ ശ്രമിച്ചതാണ് അപകടത്തിനു കാരണമായതെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന് പറഞ്ഞു. 4000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹാളില്‍ നടക്കുന്ന പരിപാടിയിലേക്ക് പതിനായിരത്തില്‍ അധികം ആളുകളെ ക്ഷണിച്ചിരുന്നതായി കുട്ടികള്‍ ആരോപിച്ചു.
"
https://www.facebook.com/Malayalivartha