Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഹനുമാന് സാമ്യം മുസ്ലീം പേരുകളോട്... എന്റെ ബലമായ സംശയം ഹനുമാന്‍ ഒരു മുസ്ലീം ആയിരുന്നുവെന്ന്, ഉത്തര്‍പ്രദേശ് ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തിലേക്ക്

21 DECEMBER 2018 09:29 AM IST
മലയാളി വാര്‍ത്ത

ഹിന്ദുക്കളുടെ പരിപാവനമായ ദൈവം ഹനുമാന്റെ കാര്യത്തില്‍ ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാമത്തെ അവഹേളനം. പക്ഷേ, അവഹേളിക്കുന്നത് ബിജെപിക്കാരായതുകൊണ്ട് ആര്‍ക്കും തിളയ്ക്കുന്നില്ല.

ഏറ്റവും പുതിയവാര്‍ത്ത ഇതാണ്. ഹനുമാന്‍ ഒരു മുസ്ലീമായിരുന്നു എന്ന പ്രസ്താവനയുമായി വന്നിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ബിജെപി നേതാവും എം.എല്‍.സി.യുമായ ബക്കല്‍ നവാബ്. ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍ഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അദ്ദേഹം വെറുതേ അങ്ങ് പറഞ്ഞതല്ല. വളരെ നാളത്തെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് ഇത് പറഞ്ഞിരിക്കുന്നത്. ബക്കല്‍ജിയുടെ ഗവേഷണത്തിന്റെ ചുരുക്കം ഇതാണ്.

'ഹനുമാന്‍ ലോകത്തിന്റെ മുഴുവനുമാണ്. എല്ലാ സമുദായവും എല്ലാ വിഭാഗവും എല്ലാ മതങ്ങളും അദ്ദേഹത്തെ ആരാധിക്കുന്നു. പക്ഷേ, എന്റെ ബലമായ വിഷയം അദ്ദേഹം ഒരു മുസ്ലീമായിരുന്നു എന്നാണ്. കാരണം ഹനുമാന്‍ എന്ന പേരിന് ഏറ്റവും സാമ്യം മുസ്ലീംപേരുകളോടാണ്. റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, കുര്‍ബാന്‍ എന്നീ പേരുകള്‍ പറയുമ്പോലെയാണ് ഹനുമാന്‍ എന്നും പറയുന്നത്. അതുകൊണ്ട് അദ്ദേഹം മുസ്ലീമാകാതെ തരമില്ല.'

ഈ നിഗമനത്തിലേക്ക് എത്തിച്ചേരുന്നതിന് ബക്കല്‍ജിയെ മലയാളത്തിലെ ഒരു ക്ലാസിക് സംഭാഷണം സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തം. നീ സുലൈമാനല്ലടാ ഹനുമാനാണ് എന്ന ആ ഡയലോഗ് അദ്ദേഹം കേട്ടിട്ടുണ്ടാകണമെന്നാണ് പണ്ഡിതര്‍ പറയുന്നത്.

രാമക്ഷേത്ര നിര്‍മ്മാണത്തിന് 15 കോടി സംഭാവന ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാര്‍ത്തകളില്‍ കഴിഞ്ഞ വര്‍ഷം ഇടംപിടിച്ച വ്യക്തിയാണ് ബക്കല്‍. അതുവഴി പാലമിട്ടാണ് സമാജ് വാദി പാര്‍ട്ടിയിലായിരുന്ന അദ്ദേഹം ബിജെപിയിലേക്ക് കടന്നുവന്നത്. എന്തായാലും പറഞ്ഞത് ബിജെപി നേതാവായതുകൊണ്ട് ഇതു സാക്ഷാല്‍ ഹനുമാനു കിട്ടാവുന്ന വലിയൊരു ആദരവായി കണ്ടിരിക്കുകയാണ് അണികള്‍. മറ്റാരെങ്കിലുമാണ് പറഞ്ഞിരുന്നതെങ്കില്‍ ഇന്ത്യ മൊത്തമായി കത്തിക്കാന്‍ ഇതുതന്നെ ധാരാളമായിരുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാനെ ദളിതനാക്കിയിട്ട് അധികം നാളായില്ല. രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിലായിരുന്നു ദളിത് വോട്ടുകള്‍ പെട്ടിയിലാക്കുന്നതിനായി അദ്ദേഹം അങ്ങനെയൊരു നമ്പര്‍ പ്രയോഗിച്ചത്. വോട്ട് പെട്ടിയായില്ലെന്നു മാത്രമല്ല ഒരു ദളിത് എംപി പാര്‍ട്ടി വിട്ടു പോവുകയും ചെയ്തു. ആളുകള്‍ ബിജെപിയെ ചെറുതായിട്ട് മനസ്സിലാക്കി തുടങ്ങി എന്നു ചുരുക്കം.

ആളുകള്‍ എതിരായതോടെ പാര്‍ട്ടി നേതൃത്വം തന്നെ തിരുത്തുമായി വന്നു. ദൈവങ്ങളെ ജാതിയുടെ പേരില്‍ തിരിക്കുന്നത് നല്ല പ്രവണതയല്ല എന്നായിരുന്നു പാര്‍ട്ടി പ്രസ്താവന. അതേസമയം തീവ്രവലതുപക്ഷക്കാര്‍ യോഗിയുടെ പ്രസ്താവനയ്‌ക്കെതിരേ രംഗത്തുവന്നു. തങ്ങളുടെ പൂജാമുറിയില്‍ വച്ചിരിക്കുന്ന ഹനുമാന്‍ ഒരു ദളിതനാണെന്ന അറിഞ്ഞ് മേല്‍ജാതിക്കാര്‍ ചങ്കുപൊട്ടി ചാകാതിരുന്നത് ഭാഗ്യമെന്നുവേണം കരുതാന്‍.

ആദിത്യനാഥിന്റെ ഈ പ്രസ്താവനയോട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചത് മറ്റൊരു തരത്തിലാണ്. ഹനുമാന്റെ ജാതി വെളുപ്പെടുത്തിയതിന് നന്ദി. എത്രയും വേഗം മറ്റു ദൈവങ്ങളുടെ ജാതി പട്ടിക കൂടി അങ്ങ് പരസ്യപ്പെടുത്തണം. ഇതായിരുന്നു അഖിലേഷ് യാദവിന്റെ അഭ്യര്‍ത്ഥന.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (4 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (5 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (5 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (5 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (6 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (6 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (7 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (7 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (7 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (9 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (9 hours ago)

Malayali Vartha Recommends