സിഖ് വംശഹത്യക്ക് ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ കീഴടങ്ങാന്‍ 30 ദിവസത്തെ സാവകാശം വേണമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

സിഖ് വംശഹത്യക്ക് ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാര്‍ കീഴടങ്ങാന്‍ ഒരു മാസത്തെ സാവകാശം വേണമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഒരു തരത്തിലുമുള്ള ഇളവ് നല്‍കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തനിക്ക് മൂന്നു മക്കളും എട്ട് പേരമക്കളും ഉണ്ടെന്നും സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തീര്‍ക്കാനുണ്ടെന്നും പറഞ്ഞാണ് സജ്ജന്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശവും ചോദിച്ചിരുന്നു. 34 വര്‍ഷത്തിനുശേഷം കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചതോടെ അവശേഷിക്കുന്ന സജ്ജന്‍ കുമാറിന്റെ ജീവിതം ജയിലിലായിരിക്കും.
1984ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സിഖ് അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് സിഖ് സമൂഹത്തിനെതിരെ നടന്ന വംശഹത്യയില്‍ ഡല്‍ഹി കന്‍േറാണ്‍മന്റെിനടുത്ത് രാജ്‌നഗറില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൂട്ടക്കൊല നടത്തിയ കേസിലാണ് സജ്ജന്‍ കുമാര്‍ ശിക്ഷിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha























