Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഉത്തര്‍ പ്രദേശ് ബിജെപിയില്‍ ഹനുമാന്‍ വിവാദം കത്തുന്നു; ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവ് ബുക്കല്‍ നവാബ് ഹനുമാന്‍ മുസ്‍ലിംമാണെന്ന് പറഞ്ഞതിന് പിന്നാലെ ഹനുമാന്‍ ജാട്ട് സമുദായാംഗമാണെന്ന അവകാശവാദവുമായി യോഗി മന്ത്രിസഭയിലെ മന്ത്രി ചൗധരി ലക്ഷ്മി നാരായണന്‍ രംഗത്ത്

21 DECEMBER 2018 06:22 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍ പ്രദേശ് ബിജെപിയില്‍ ഹനുമാന്റെ സ്വത്വത്തെ കുറിച്ചുള്ള വിവാദം കത്തുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാന്‍ ദളിതാണെന്നുള്ള പരാമര്‍ശം നടത്തിയതിന്പിന്നാലെ രണ്ടാം തവണയാണ് ഹനുമാന്റെ സ്വത്വത്തെ കുറിച്ച് യുപിയില്‍ വിവാദം പുകയുന്നത്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവ് ബുക്കല്‍ നവാബ് ഹനുമാന്‍ മുസ്‍ലിംമാണെന്ന് പറഞ്ഞതിന് പിന്നാലെ ഹനുമാന്‍ ജാട്ട് സമുദായാംഗമാണെന്ന അവകാശവാദവുമായി യോഗി മന്ത്രിസഭയിലെ മന്ത്രി ചൗധരി ലക്ഷ്മി നാരായണന്‍ രംഗത്തെത്തി. ഹനുമാന്‍ തന്‍റെ സമുദായാംഗമാണ്. എല്ലാ പ്രശ്നങ്ങളിലും എടുത്ത്ചാടുന്ന ജാട്ടുകളെപ്പോലെയാണ് ഹനുമാനെന്നും മന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് യോഗി, ഹനുമാന്‍ ദളിതാണെന്നുള്ള പരാമര്‍ശം നടത്തിയത്. അതിന് ശേഷം പേരുകളിലുള്ള സാമ്യം വെച്ച് ഹനുമാന്‍ മുസ്ലിമാണെന്നുള്ള പരാമര്‍ശമായിരുന്നു ഇന്നലെ ബിജെപി എംഎല്‍സി ബുക്കല്‍ നവാബ് ഇന്നലെ നടത്തിയത്. റഹ്മാന്‍, കുര്‍ബാന്‍ തുടങ്ങിയ പേരുകളിലുള്ള സാമ്യം വെച്ചായിരുന്നു ബിജെപി എംഎല്‍എ ഹനുമാന്റെ സ്വത്വം മുസ്ലിം ആണെന്ന് പ്രസ്താവിച്ചത്. ഉത്തര്‍പ്രദേശ് നിയമനിര്‍മ്മാണ കൗണ്‍സില്‍ അംഗം കൂടിയാണ് ബുക്കല്‍ നവാബ്.

രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ജയ്പൂര്‍ മാല്‍പുര മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്ന സമയത്തായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. രാമഭക്തനായ ഹനുമാന്‍ ദളിത്, ആദിവാസിയാണെന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. ഹനുമാന്‍ ദളിത് ഗോത്രത്തില്‍പ്പെട്ട ആളാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഗോത്രത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ ആള്‍വാറിന് നിങ്ങള്‍ വോട്ട് നല്‍കണമെന്നും യോഗി ആവശ്യപ്പെട്ടിരുന്നു.

ഹനുമാന്‍ ഒരു വനവാസിയായിരുന്നു. ഇന്ത്യയിലെ എല്ലാ സമുദായങ്ങളെയും ഒന്നിപ്പിക്കാന്‍ രാമന്റെ വരദാനവും അനുഗ്രഹവും കിട്ടിയ ആളാണ് ഹനുമാനെന്നും യോഗി പറഞ്ഞിരുന്നു. രാമഭക്തര്‍ എല്ലാവരും കാവി പാർട്ടിക്ക് വോട്ട് ചെയ്യുന്നു, പക്ഷേ രാമഭക്തര്‍ എന്ന് നടിച്ച് അവര്‍ രാവണനെയാണ് ആരാധിക്കുന്നത്. അതുകൊണ്ട് കോണ്‍ഗ്രസിന് വോട്ട് നല്‍കണമെന്ന് മുമ്പ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പറഞ്ഞതിന് പിന്നാലെയായിരുന്നു യോഗിയുടെ പരാമര്‍ശം.

ഹനുമാന്‍ ദളിതനായിരുന്നുവെന്ന് യോ​ഗി ആദ്യമായിട്ടല്ല അവകാശപ്പെടുന്നത്. ഛത്തീസ്ഗഡിലെ പ്രചരണ പരിപാടിക്കിടയിലും അദ്ദേഹം ദളിതരുടെ വോട്ട് ലക്ഷ്യം വെച്ച് ഹനുമാൻ ദളിതാനാണെന്ന് പറഞ്ഞിരുന്നു.

ഹനുമാന്റെ സ്വത്വത്തെ ചൊല്ലിയുള്ള പരാമർശങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ബിജെപി ആദ്യം ഹനുമാന്റെ ജാതി തെളിയിക്കണമെന്ന‌് കോണഗ്രസ‌് നേതാവ‌് ദീപക‌് സിങ് അഭിപ്രായപ്പെട്ടു. പ്രസ‌്താവനക്കെതിരെ സമാജ‌്‌വാദി പാർട്ടിയും പ്രതികരിച്ചു.

വിവാദ പ്രസ്താവനകള്‍ നടത്തി സ്ഥിരമായി ബിജെപി നേതാക്കള്‍ വെട്ടിലാകാറുണ്ട്. ഇതിലൂടെ വിമര്‍ശനങ്ങള്‍ക്ക് മാത്രമല്ല നിരന്തരമായി ട്രോളുകള്‍ക്കും ബിജെപി നേതാക്കള്‍ ഇരയാകാറുണ്ട്. ബിജെപിയിലെ നേതാക്കളുടെ ഈ പ്രവണതയെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രിയും മുന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരി രംഗത്ത് വന്നിരുന്നു. ചില ബിജെപി നേതാക്കള്‍ സംസാരം കുറയ്ക്കുന്നത് വളരെ നന്നായിരിക്കും എന്നാണ് ഗഡ്കരി അഭിപ്രായപ്പെട്ടത്. രാഷ്ട്രീയക്കാര്‍ മാധ്യമങ്ങളോട് ഇടപെടുന്നതില്‍ മിതത്വം പാലിക്കണമെന്നും ബിജെപിയില്‍ അത് വളരെ അധികമാണെന്നും ഗഡ്കരി പറഞ്ഞു. റാഫേല്‍ വിഷയത്തില്‍ ബിജെപി വിളിച്ച് ചേര്‍ത്ത 70തോളം വാര്‍ത്താസമ്മേളനങ്ങളുടെ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ബിജെപി നേതാക്കള്‍ക്ക് മാധ്യമങ്ങളോട് പറയാനുളളത് പറഞ്ഞല്ലേ പറ്റൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി. 2019ല്‍ ബിജെപിയെ നയിക്കാന്‍ നരേന്ദ്ര മോദിക്ക് പകരം ഗഡ്കരിയെ നിയോഗിക്കണം എന്ന ആവശ്യം ഉയരുന്നതിനിടെയാണ് പാര്‍ട്ടി നേതാക്കളെ തന്നെ വിമര്‍ശിച്ച് കൊണ്ടുളള ഗഡ്കരിയുടെ നീക്കം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (9 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (9 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (9 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (9 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (10 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (10 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends