Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

70,000 കോടി രൂപയ്ക്ക് 111 വിമാനങ്ങള്‍ വാങ്ങിയതില്‍ വന്‍ക്രമക്കേടുകൾ; മോദിയെ വെള്ളം കുടിപ്പിച്ച റാഫേൽ ഇടപാടിന് മറുപടിയായി ആദ്യ യുപിഎ സര്‍ക്കാരിന്റെ അഴിമതി തുറന്ന് കാട്ടുന്നു

22 DECEMBER 2018 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിരോധ തന്ത്രവുമായി മോഡി സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. മോദിയെ വെള്ളം കുടിപ്പിച്ച റാഫേൽ ഇടപാടിന് മറുപടിയുമായി കോൺഗ്രസിന്റെ തലതൊട്ടപ്പന്മാരെ കുടുക്കാനായി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ആദ്യ യുപിഎ സര്‍ക്കാരിന്റെ കാലത്ത് എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും വേണ്ടി 70,000 കോടി രൂപയ്ക്ക് 111 വിമാനങ്ങള്‍ വാങ്ങിയതില്‍ വന്‍ക്രമക്കേടുണ്ടെന്ന് കാട്ടിയുള്ള റിപ്പോർട്ടുകൾ പുറത്താകുന്നു.

അന്ന് എയര്‍ ഇന്ത്യയില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയിപ്പിച്ചതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായും സംശയമുണ്ട്. ഇക്കാര്യങ്ങളില്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

വിമാനയിടപാടില്‍ കോഴക്കളിയുണ്ടോയെന്ന് അമേരിക്കയിലെ നീതിന്യായ വകുപ്പ് അന്വേഷിച്ചുവരികയാണെന്നും ഉണ്ടെന്ന് കണ്ടെത്തിയാല്‍ എയര്‍ബസ് കമ്പനി കോടാനുകോടികള്‍ പിഴ ഒടുക്കേണ്ടിവരുമെന്നും ഫ്രഞ്ച് പത്രം ലേ മണ്‍ഡേ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ബസ് കമ്പനിയില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഇന്ത്യ, മലേഷ്യ അടക്കമുള്ള നിരവധി രാജ്യങ്ങളില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

വിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണം വളരെയേറെ മുന്നേറിയിട്ടുണ്ട്. ചില സര്‍ക്കാരിതര സംഘടനകള്‍ക്ക് വന്‍തോതില്‍ പണം ഒഴുകിയെത്തിയതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ സര്‍ക്കാരിതര സംഘടനകള്‍ ഇടപാടുകളിലെ ഇടനിലക്കാരുടേതാണ്. ഇവര്‍ക്ക് പണം ലഭിച്ചിരിക്കുന്നത് വിമാനനിര്‍മാണ കമ്പനികളില്‍ നിന്നുമാണെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.

സന്നദ്ധ പ്രവര്‍ത്തനം, വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സംവിധാനം ഒരുക്കല്‍ തുടങ്ങി പല രീതികളിലാണ് എയര്‍ബസ് കമ്പനി ഇടനിലക്കാര്‍ക്ക് പണം കൈമാറിയിട്ടുള്ളത്. വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ച് എയര്‍ബസില്‍ നിന്ന് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പണം വാങ്ങിയ ദീപക് തല്‍വാര്‍ എന്നയാളുടെ പേരും ലേ മണ്‍ഡേ റിപ്പോര്‍ട്ടിലുണ്ട്. ഇയാളുടെ ഫണ്ട് വിനിയോഗങ്ങള്‍ എന്‍ഫോഴ്സ്മെന്റും സിബിഐയും അന്വേഷിച്ചുവരികയാണ്.

എയര്‍ബസും യൂറോപ്പിലെ മിസൈല്‍ നിര്‍മാതാക്കളായ എംബിഡിഎയും തല്‍വാറിന്റെ അഡ്വാന്റേജ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയ്ക്ക് വന്‍തോതില്‍ പണം നല്‍കിയിരുന്നു. 2012 ജൂണ്‍ മുതല്‍ 2015 ഏപ്രില്‍ വരെയാണ് പണം ലഭിച്ചത്. ഇത് ആദായ നികുതിവകുപ്പും എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും അന്വേഷിക്കുന്നുണ്ട്. ഈ സ്ഥാപനം 90.72 കോടി വാങ്ങിയതായി സിബിഐ കണ്ടെത്തിയിട്ടുമുണ്ട്.

വലിയ കമ്പനികള്‍ സാമൂഹ്യ സേവനങ്ങള്‍ക്ക് തങ്ങളുടെ ലാഭത്തിന്റെ ഒരു നിശ്ചിത വിഹിതം നീക്കിവയ്ക്കണമെന്ന് നിയമമുണ്ട്. ഇതിന്റെ മറവിലാണ് തല്‍വാറിന്റെ തട്ടിക്കൂട്ട് സ്ഥാപനത്തിന് എയര്‍ബസും മറ്റും പണം നല്‍കിയത്. എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരിക്കെ, ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിപ്പിച്ചത്.

എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടും തല്‍വാറിന്റെ അക്കൗണ്ടിലേക്ക് വന്‍തുകകള്‍ വന്നിട്ടുണ്ട്. തല്‍വാര്‍ ആരുടെയോ ബിനാമിയാണെന്നാണ് സംശയം. 70,000 കോടി രൂപയ്ക്ക് 111 വിമാനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നാലു കേസുകളാണ് എടുത്തിട്ടുള്ളത്. ഈ ഇടപാടില്‍ ക്രമക്കേടുണ്ടെന്ന് 2012ല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (7 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (7 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (7 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (7 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (8 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (8 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (8 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (8 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (8 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (8 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (8 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (8 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (9 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (9 hours ago)

INDIA കരുതലോടെ ഇന്ത്യ  (9 hours ago)

Malayali Vartha Recommends