അപകട ഇന്‍ഷ്വറന്‍സ് പോളിസികളില്‍ ഇളവ്... വാഹനങ്ങള്‍ ഒന്നിലധികമുണ്ടെങ്കിലും ഉടമയ്ക്കു നിര്‍ബന്ധിത അപകട ഇന്‍ഷ്വറന്‍സ് ഒന്നുമതി

വാഹനങ്ങള്‍ ഒന്നിലധികമുണ്ടെങ്കിലും ഉടമയ്ക്കു നിര്‍ബന്ധിത അപകട ഇന്‍ഷ്വറന്‍സ് ജനുവരി മുതല്‍ ഒന്നു മതി. അപകട ഇന്‍ഷ്വറന്‍സ് പോളിസികളില്‍ ഇളവ് അനുവദിച്ചുള്ള ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ഉത്തരവ് ജനുവരി ഒന്നിനു നിലവില്‍ വരും.
ഓണര്‍ െ്രെഡവറുടെ ഇന്‍ഷ്വറന്‍സ് കവറേജിന്, പ്രതിവര്‍ഷം പ്രീമിയത്തോടൊപ്പം അധികമായി അടയ്‌ക്കേണ്ട 750 രൂപ ഒന്നിലധികം വാഹനങ്ങളുള്ളവര്‍ പ്രത്യേകം അടയ്ക്കണമായിരുന്നു. പുതിയ ഉത്തരവ് നടപ്പാകുന്നതോടെ ഇത് ഒഴിവാകും.
15 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് ഈ തുക അടയ്ക്കുന്‌പോള്‍ ലഭിക്കുന്നത്. ജനുവരി ഒന്നിനുശേഷം ഇന്‍ഷ്വറന്‍സ് എടുക്കുന്‌പോള്‍ വാഹനത്തിനും ഉടമയ്ക്കും പ്രത്യേകം പോളിസി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങണം. പുതിയ വാഹനം വാങ്ങുമ്പോള്‍ അപകട ഇന്‍ഷ്വറന്‍സ് പോളിസി ഉള്ളവര്‍ അതു ഹാജരാക്കണം. വാഹന ഉടമ അതേവാഹനം അപകടത്തില്‍പ്പെട്ടു മരിച്ചാല്‍ 15 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയാണു ലഭിക്കുക.
https://www.facebook.com/Malayalivartha
























