ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊടുംഭീകരന്‍ സാക്കിര്‍മൂസയുടെ സഹായി ഉള്‍പ്പെടെ ആറു ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേന ആറു ഭീകരരെ വധിച്ചു. അവന്തിപ്പുര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊടും ഭീകരന്‍ സാക്കിര്‍ മൂസയുടെ സഹായിയും വെടിവയ്പില്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്നു രാവിലെയാണ് അവന്തിപ്പുര മേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്.
സുരക്ഷാസേന പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാസേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് ആറു ഭീകരര്‍ കൊല്ലപ്പെട്ടത്.
മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയത്തെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന തുടരുകയാണ്. കൂടുതല്‍ സൈന്യം ഇവിടേക്ക് എത്തിയി ട്ടുണ്ട്. പോലീസും സൈന്യവും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്
"
https://www.facebook.com/Malayalivartha
























