ഡല്‍ഹി അതിശൈത്യത്താല്‍ തണുത്തു വിറയ്ക്കുന്നു, താപനില 4.7 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു

ഡല്‍ഹി അതിശൈത്യത്താല്‍ തണുത്ത് വിറയ്ക്കുന്നു. ഡല്‍ഹിയിലെ താപനില 4.7 ഡിഗ്രിസെല്‍ഷ്യസിലേക്ക് താണു. വെള്ളിയാഴ്ചയാണ് സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസത്തെ കുറഞ്ഞ താപനില നാല് ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 2015 ന് ശേഷം ഏറ്റവും തണുപ്പേറിയ ദിവസമായിരുന്നു ഇത്. ഇതോടെ തെരുവില്‍ കഴിയുന്നവരെ രാത്രിസത്രങ്ങളിലേക്ക് അധികൃതര്‍ മാറ്റി. സര്‍ക്കാരിന്റെ പല രാത്രി സത്രങ്ങളിലും ആളുകള്‍ തിങ്ങിനിറയുകയാണ്. സരായ കാലേ ഖാനിലെ സത്രത്തില്‍ മാത്രം നിലവില്‍ 54 പേരാണുള്ളത്. അന്തേവാസികളുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്. എന്നാല്‍ ആവശ്യമായ പുതപ്പുകളൊന്നും ലഭ്യമല്ലെന്നു അന്തേവാസികള്‍ പറ!യുന്നു.
ഡല്‍ഹിയില്‍ ആകെ 248 രാത്രി സത്രങ്ങളാണുള്ളത്. ഓരോന്നിലും 60 ആളുകളെവരെ ഉള്‍ക്കൊള്ളാന്‍ കഴിയും. അടുത്ത മൂന്ന് ദിവസങ്ങളില്‍ തലസ്ഥാനത്ത് ശൈത്യക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്തരീക്ഷ താപനില നാല് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്നും മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha
























