സെക്‌സ് വീഡിയോയും സന്ദേശങ്ങളും: സ്വന്തം അധ്യാപികയെ അശ്ലീല വീഡിയോ ചാറ്റിന് ക്ഷണിച്ച 19കാരന്‍ പിടിയില്‍

വ്യാജ അക്കൗണ്ടിലൂടെ അധ്യാപികയുമായി അശ്ലീല വീഡിയോ സന്ദേശം നടത്താന്‍ ശ്രമിച്ച പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ രോഹിത് സോണിയെന്ന വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. മധ്യപ്രദേശില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങിനെത്തിയ രോഹിത് ഇവിടെ വെച്ചു പരിചയപ്പെട്ട അധ്യാപികയ്ക്കാണ് അശ്ലീല സന്ദേശമയച്ചത്.
ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ഡൗണ്‍ ചെയ്ത ആപ്പുപയോഗിച്ച് സ്വന്തം നമ്പര്‍ മറച്ചുവെച്ച് വിദേശ നമ്പരാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അശ്ലീല വീഡിയോ അയയ്ക്കും അധ്യാപികയെ വീഡിയോ ചാറ്റിന് ക്ഷണിക്കുകയും ചെയ്തത്. ആദ്യം അമേരിക്കന്‍ നമ്പറാണെന്ന് കരുതി അധ്യാപിക ഇത് ബ്ലോക് ചെയ്തു. പിന്നീട് ആപ്പുപയോഗിച്ച് മറ്റൊരു നമ്പരില്‍ നിന്ന് വിളിച്ചു. ഇതോടെ അധ്യാപിക പരാതി നല്‍കുകയായിരുന്നു.
പൊലീസ് അന്വേഷണത്തിനന്റെ ഭാഗമായി വാട്സ് ആപ്പ് ഇന്ത്യയുടെ സഹായം തേടിയെങ്കിലും ഉപയോഗമുണ്ടായില്ല. തുടര്‍ന്ന് അമേരിക്കയിലെ ഒരു കമ്പനി ആസ്ഥാനവുമായി ബന്ധപ്പെട്ടാണ് പൊലീസ് വിവരം ശേഖരിച്ചത്. അദ്ധ്യാപികയെ ശല്യം ചെയ്തത് ഇയാള്‍ ആണെന്ന് ഉറപ്പിച്ചതിന് ശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.
ഇത് ആദ്യമായിട്ടല്ലയെന്നും ഇതിന് മുന്‍പ് ഒരുപാട് സ്ത്രീകളെ ശല്യം ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ഐ.ടി നിയമത്തിലെയും വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























