കമൽ ഹാസൻ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും

കമൽ ഹാസൻ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും . വികസനത്തിലൂന്നിയുള്ള പ്രചരണമാകും പാർട്ടിയുടേതെന്നു കമൽഹാസൻ പറഞ്ഞു. . സമാന ചിന്താഗതിക്കാരുമായി സഖ്യം ചേരാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
2018 ഫെബ്രുവരിയിലാണ് തമിഴ് നടൻ കമൽ ഹാസൻ സജീവ രാഷ്ട്രീയം ലക്ഷ്യമിട്ട് മക്കൾ നീതി മയ്യം പാർട്ടി രൂപീകരിച്ചത്. അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ ഫലം വന്നതിനു പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സെമി ഫൈനലാണിതെന്ന് വിശേഷിപ്പിച്ച് അദ്ദേഹം തന്റെ രാഷ്ട്രീയ അഭിനിവേശം പ്രകടമാക്കിയിരുന്നു.
തുടർന്നാണ് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷൻ കൂടിയായ കമൽ ഹാസൻ പ്രഖ്യാപിച്ചത്. അടുത്തുതന്നെ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കാൻ കമ്മിറ്റി രൂപീകരിക്കുമെന്നറിയുന്നു.
തമിഴ്‌നാടിന്റെ വികസനത്തിലൂന്നിയുള്ള പ്രചാരണത്തിനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഇതിനായി സമാന ചിന്താഗതിക്കാരായ പാർട്ടി കളുമായി സഖ്യത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സഖ്യത്തിന്‍റെ ഭാഗമാവുകയാണോ അതോ സഖ്യത്തിന് നേതൃത്വം നല്‍കുകയാണോ ചെയ്യുക എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ പറയാറായിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തമിഴ്നാടിന്റെ DNA യിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന പാർട്ടികളുമായി സഖ്യം ചേരില്ലെന്ന് നേരത്തേ തന്നെ കമൽ ഹാസൻ വ്യക്തമാക്കിയിരുന്നു. ചെന്നൈയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് കമൽ ഹാസൻ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്
https://www.facebook.com/Malayalivartha
























