സിയാച്ചിന്‍ മലനിരകളില്‍ കുടുങ്ങിപ്പോയ ഹെലികോപ്റ്റര്‍ സുരക്ഷിതമായി തിരിച്ചെത്തിച്ച് ഇന്ത്യന്‍ സൈന്യം
സിയാച്ചിന്‍ മലനിരകളില്‍ കുടുങ്ങിപ്പോയ ഹെലികോപ്റ്റര്‍ സുരക്ഷിതമായി തിരിച്ചെത്തിച്ച് ഇന്ത്യന്‍ സൈന്യം . കഴിഞ്ഞ ജനുവരിയില്‍ സിയാച്ചിന്‍ മലനിരകളില്‍ കുടുങ്ങിപ്പോയ ധ്രുവ് ഹെലികോപ്റ്റര്‍ സുരക്ഷിതമായി ബേസ് ക്യാമ്പിലെത്തിച്ചാണ് ഇന്ത്യന്‍ സൈന്യം ചരിത്രം കുറിച്ചത്. ഇത്രയും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രദേശത്ത് കുടുങ്ങിപ്പോയ ഹെലികോപ്റ്റര്‍ സുരക്ഷിതമായി തിരിച്ചെത്തിച്ചതാണ് ഇന്ത്യന്‍ സൈന്യത്തിന് നേട്ടമായത്. 2018 ജനുവരിയിലാണ് ധ്രുവ് ഹെലികോപ്റ്റര്‍ സിയാച്ചിനിലെ ഖാണ്ഡെയില് കുടുങ്ങിപ്പോയത്.
പറന്നു കൊണ്ടിരിക്കെ സാങ്കേതികതകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. സുരക്ഷിതമായി നിലത്തിറങ്ങിയെങ്കിലും മഞ്ഞില്‍ കുടുങ്ങിയതിനാല്‍ ഹെലികോപ്റ്റര്‍ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ജൂണ്‍ വരെ ഹെലികോപ്റ്റര്‍ തിരിച്ചെത്തിക്കാന്‍ ഒട്ടേറെശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയംകണ്ടിരുന്നില്ല.
ഒടുവില്‍ കഴിഞ്ഞ ജൂലായിലാണ് ഹെലിക്കോപ്റ്ററിനെ ഉയര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടത്. സൈന്യത്തിലെ ഒരു സംഘം പൈലറ്റുമാരുടെയും സാങ്കേതികവിദഗ്ധരുടെയും നിശ്ചയദാര്‍ഢ്യവും കഠിനപരിശ്രമവുമാണ് കഴിഞ്ഞ ജൂലായില്‍ വിജയം കണ്ടത്. തകരാര്‍ സംഭവിച്ച ഉപകരണങ്ങള്‍ക്കുപകരം പുതിയത് സ്ഥാപിച്ചശേഷമാണ് ഇവര്‍ ഹെലികോപ്റ്റര്‍ തിരികെയെത്തിച്ചത്.
സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 18000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തായിരുന്നു ഹെലികോപ്റ്റര്‍ കുടുങ്ങിയത്. ഇത്രയും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മലനിരകളില്‍നിന്നാണ് തകരാര്‍ സംഭവിച്ച ഹെലികോപ്റ്റര്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് വീണ്ടും പറന്നുയര്‍ന്നത്.
"
https://www.facebook.com/Malayalivartha