ഗുജറാത്തിൽ ഗ്യാസ് ബലൂൺ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരിക്ക്
ഗുജറാത്തിലെ രാജ്കോട്ടില്‍ ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് നാലു പേര്‍ക്ക് പരിക്ക്. രാജ്കോട്ടിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് സംഭവം. ബലൂണ്‍ കച്ചവടക്കാരന്റെ കൈയിലിരുന്ന ബലൂണുകള്‍ പൊട്ടിത്തെറിച്ച് തീയുണ്ടാകുകയായിരുന്നു.
മാര്‍ക്കറ്റിലൂടെ നിരവധി കുട്ടികളും മുതിര്ന്നവരുംനടന്നു നീങ്ങവെയാണ് അപകടമയുണ്ടായത് .സംഭവത്തിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. അപകടത്തിന്റെ വീഡിേയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിടുകയും ചെയ്തു.
https://www.facebook.com/Malayalivartha