സ്‌കൂള്‍ അസംബ്ലിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

ഡല്‍ഹിയില്‍ സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫരീദാബാദിലെ ഹോളി ചൈല്‍ഡ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആത്മാഹുതിക്ക് ശ്രമിച്ചത്. ബാഗില്‍ പെട്രോള്‍ ഒളിപ്പിച്ചുകൊണ്ടുവന്ന 14 വയസ്സുകാരന്‍ ബാത്ത്‌റൂമില്‍ കയറി പെട്രോള്‍ ശരീരത്ത് ഒഴിക്കുകയും പിന്നീട് അസംബ്ലിയിലെത്തി സ്വയം തീകൊളുത്തുകയുമായിരുന്നു. 40 ശതമാനം പൊള്ളലേറ്റ കുട്ടിയെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യാശ്രമത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. ആദ്യം പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് സഫ്തര്‍ജംഗിലേക്ക് മാറ്റുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























