Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

കേന്ദ്ര സർക്കാരിന് തിരിച്ചടി... സുപ്രധാന തീരുമാനവുമായി സുപ്രീംകോടതി; സിബിഐ ഡയറക്ടറെ മാറ്റാനാവില്ല; അലോക് വർമ്മ വീണ്ടും സി.ബി.ഐ തലപ്പത്ത്

08 JANUARY 2019 11:44 AM IST
മലയാളി വാര്‍ത്ത

സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിർണ്ണായക വിധി കേന്ദ്ര സർക്കാരിന് തിരിച്ചടിയാകുന്നു. സിബിഐ ഡയറക്ടറെ മാറ്റി നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് സുപ്രീം കോടതിയുടെ വിധി പ്രസ്താവം. അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം തിരിച്ച് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് അദ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്‍റേതാണ് വിധി.

ജൂലൈ മാസം മുതല്‍ സിബിഐയിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിട്ടും ഒക്ടോബര്‍ 23 ന് രാത്രി അലോക് വര്‍മയെ തിടുക്കത്തില്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. കേസ് വിധി പറയാന്‍ മാറ്റി.

ഉന്നത സിബിഐ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയുമായി ആലോചിക്കാതെ എന്തടിസ്ഥാനത്തിലാണ് അലോക് വര്‍മയെ മാറ്റിയത്. കമ്മറ്റിയുമായി കൂടിയാലോചിക്കുന്നതില്‍ എന്തായിരുന്നു ബുദ്ധിമുട്ട് ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ചീഫ് ജസ്റ്റിസ് കേന്ദ്രവിജിലന്‍സ് കമ്മീഷനു വേണ്ടി ഹാജരായ തുഷാര്‍ മെഹ്തയോട് ചോദിച്ചത്. എന്നാല്‍ ഡയറക്ടര്‍ അലോക് വര്‍മ്മയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മില്‍ ടീമിലുള്ളവരുടെ വീടുകള്‍ പരസ്പരം റെയ്ഡ് ചെയ്തിരുന്നു.

ഇതെല്ലം നടക്കുമ്പോള്‍ പാര്‍ലിമെന്റിനോടും പ്രസിഡന്റിനോടും ഉത്തരം പറയാന്‍ സിവിസിക്കു ഉത്തരവാദിത്വം ഉണ്ട്. ഇതുകൊണ്ടാണ് അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചതും സിവിസി അന്വേഷണം നടത്തിയതെന്നുമായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയുടെ വാദം.

അതേസമയം സര്‍ക്കാര്‍ നടപടിയില്‍ ന്യായം വേണമെന്നും സര്‍ക്കാര്‍ നടപടികളുടെ സത്ത മുഴുവന്‍ പാലിക്കപ്പെടണമെന്നും ചീഫ് ജസ്റ്റിസ് കേന്ദ്രത്തിന് നിര്‍ദേശവും നല്‍കി. അറ്റോര്‍ണി ജനറലിന്റെയും സോളിസിറ്റര്‍ ജനറലിന്റെയും വാദങ്ങളെ പിന്താങ്ങി കൊണ്ട അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ എസ് നരസിംഹ സിബിഐക്കു വേണ്ടി കോടതിയില്‍ ഹാജരായി. ഡയറക്ടര്‍ സ്ഥാനത്തു നിന്നും അലോക് വര്‍മ്മയെ മാറ്റിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസ് കൂടി അംഗമായ ഉന്നതതല സമിതിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യുകയാണെന്നു എന്‍ജിഒ സംഘടനയായ കോമണ്‍ കോസിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ വാദിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്‍ ആണെങ്കിലും പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാല്‍ നിയമിക്കപ്പെടുന്ന സിബിഐ ഡയറക്ക്ടര്‍ക്കു ആള്‍ ഇന്ത്യാ സര്‍വിസ് ചട്ടങ്ങള്‍ ബാധകം അല്ലെന്നു ദുഷ്യന്ത് ദാവെ ചൂണ്ടികാട്ടി.

അതേ സമയം അലോക് വര്‍മ തിരികെ ഈ സ്ഥാനത്തേക്ക് വന്നാലും സുപ്രധാനപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്ന കോടതിയുടെ ഉപാധി സര്‍ക്കാരിന് താത്ക്കാലിക ആശ്വാസം നല്‍കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസായിരുന്നു ഇത്. പരസ്പരം അഴിമതിയാരോപണമുന്നയിച്ച വര്‍മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും മാറ്റിനിര്‍ത്തി എം. നാഗേശ്വര റാവുവിന് സി.ബി.ഐ. ഡയറക്ടറുടെ ചുമതല നല്‍കുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (14 minutes ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (55 minutes ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (1 hour ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (1 hour ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (1 hour ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (1 hour ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (2 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (2 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (2 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (3 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (3 hours ago)

ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി കൊൽക്കത്ത അപ്രതീക്ഷിത ജയം സ്വന്തമാക്കി  (3 hours ago)

കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...  (3 hours ago)

Malayali Vartha Recommends