Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

അര്‍ദ്ധരാത്രിയിലെ കസേരകളി; മോദിയെ വെല്ലുവിളിച്ച് റാഫേല്‍ ഇടപാട് അന്വേഷിക്കാന്‍ ഇറങ്ങിത്തിരിച്ച സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെ അര്‍ദ്ധരാത്രിയില്‍ ഇറക്കിവിട്ട കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിന്ന് വടികൊടുത്ത് അടിവാങ്ങി

08 JANUARY 2019 01:44 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

മോദിയെ വെല്ലുവിളിച്ച് റാഫേല്‍ ഇടപാട് അന്വേഷിക്കാന്‍ ഇറങ്ങിത്തിരിച്ച സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെ അര്‍ദ്ധരാത്രിയില്‍ ഇറക്കിവിട്ട കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിന്ന് വടികൊടുത്ത് അടിവാങ്ങി. ആ വടി ഇനി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷനേതാക്കള്‍ ആയുധമാക്കും എന്നത് രാഷ്ട്രീയമായും വലിയ തിരിച്ചടിയാകും. റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം മറികടന്നാണ് അലോക് വര്‍മ സുപ്രീംകോടതിയെ സമീപിക്കാന്‍ തയ്യാറായത്. അതിനായി ഫയലുകള്‍ പരിശോധിച്ചപ്പോഴാണ് പാതിരാത്രിയില്‍ അട്ടിമറി നടന്നത്.

നിയമവ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അന്നേ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവരടങ്ങുന്ന സമിതിയാണ് സി.ബി.ഐ ഡയറക്ടറെ നിയമിക്കുന്നതും മാറ്റുന്നതും. എന്നാല്‍ സമിതി കൂടാതെ മോദി സര്‍ക്കാര്‍ ഏകപക്ഷീയമായ നിലപാട് എടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അലോക് വര്‍മ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കോടതി വര്‍മയെ വീണ്ടും പ്രതിഷ്ഠിച്ചെങ്കിലും വിരമിക്കാന്‍ ഏതാനും നാളുകള്‍ മാത്രമുള്ളതിനാല്‍ വര്‍മയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനാവില്ല.

വര്‍മയെ ആയുധമാക്കി കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കളംമൂപ്പിക്കാനാകും. റാഫേലില്‍ പ്രധാനമന്ത്രി നേരിട്ട് അഴിമതി നടത്തിയിട്ടുണ്ടെന്നും അനില്‍ അംബാനിയെ സഹായിക്കാന്‍ വഴിവിട്ട ഇടപാടുകള്‍ നടത്തിയെന്നും രാഹുല്‍ഗാന്ധി പരസ്യമായി ആരോപിച്ചിരുന്നു. രാഹുലുന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പോലും പ്രധാനമന്ത്രി തയ്യാറായില്ല. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനാണ് പാര്‍ലമെന്റില്‍ മോദിക്ക് പ്രതിരോധ കവചമൊരുക്കിയത്.

സി.ബി.ഐ ഡയറക്ടറെ മാറ്റിയതില്‍ കേന്ദ്രസര്‍ക്കാരിന് നിയമപരമായി പിഴവ് പറ്റിയെന്നാണ് കോടതി പറഞ്ഞത്. അതേസമയം റാഫേല്‍ ഇടപാട് സംബന്ധിച്ച് പ്രശാന്ത ഭൂഷണും മുന്‍ ബി.ജെ.പി മന്ത്രി അരുണ്‍ഷൂരിയും നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് അനുകൂല നിലപാടാണ് എടുത്തത്. പ്രതിരോധ വിഷയങ്ങളില്‍ ഇടപെടുന്നതിന് കോടതിക്കുള്ള പരിധിയായാണ് ഹര്‍ജിക്കാരും കോണ്‍ഗ്രസും ഇതിനെ ചൂണ്ടിക്കാണിച്ചത്.

അലോക് വര്‍മയും ഉപഡയറക്ടര്‍ രാഗേഷ് അസ്താനയും തമ്മിലുള്ള പോരാണ് അലോക് വര്‍മയുടെ കസേര തെറിപ്പിക്കുന്നതിലേക്ക് നീങ്ങിയത്. ഈ പോര് കേന്ദ്രസര്‍ക്കാര്‍ മുതലെടുക്കുകയും ചെയ്തു. മാംസവ്യാപാരിയായ മോയിന്‍ ഖുറേഷിയില്‍ നിന്ന് അലോക് വര്‍മ കോഴ വാങ്ങിയെന്ന് രാഗേഷ് അസ്താന പരാതി നല്‍കിയിരുന്നു. മോദിയുടെ വിശ്വസ്തനായ അസ്താനയ്‌ക്കെതിരെയുള്ള പല കേസുകളിലും അലോക് വര്‍മ ഇടപെടാന്‍ തുടങ്ങിയതോടെയാണ് സി.ബി.ഐ തലപ്പത്ത് പോര് തുടങ്ങിയത്.

കോഴ ഇടപാടില്‍ അലോക് വര്‍മയ്‌ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ അന്വേഷണം നടത്തിയിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടില്‍ അലോക് വര്‍മയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. കേസില്‍ വീണ്ടും അന്വേഷണം നടന്നു വരുകയാണ്. അതിനിടെയാണ് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായത്. വര്‍മയെ മുന്‍ നിര്‍ത്തി സി.ബി.ഐയെ മോദി രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ശ്രമിച്ചെന്നും സുപ്രീംകോടതി അതിന് തടയിട്ടെന്നും കോണ്‍ഗ്രസിന് വാദിക്കാനും തെരഞ്ഞെടുപ്പ് പ്രചരണമാക്കാനും കഴിയും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (6 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (6 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (6 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (7 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (7 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends