ഡി.എന്‍.എ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

പ്രത്യേക സാഹചര്യങ്ങളില്‍ കുറ്റവാളികള്‍, ഇരകള്‍, വിചാരണ തടവുകാര്‍ തുടങ്ങിയവരുടെ കാര്യത്തില്‍ ഡി.എന്‍.എ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ബില്ലിന് ലോക്‌സഭയുടെ അംഗീകാരം. സവിശേഷ ക്രിമിനല്‍, സിവില്‍ കേസുകളില്‍ ഈ സങ്കേതികവിദ്യ നിയന്ത്രണങ്ങളോടെ ഉപയോഗിക്കാന്‍ നിയമം അനുമതി നല്‍കുന്നു.
പിതൃത്വ തര്‍ക്കം, കുടിയേറ്റം, അവയവദാനം എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഇത്തരം കേസുകളില്‍ ഒരു ശതമാനത്തില്‍ കുറവുമാത്രമേ ഡി.എന്‍.എ പരിശോധന നടത്തേണ്ടി വരുകയുള്ളൂവെന്ന് കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രി . നിയമം ദുരുപയോഗം ചെയ്യുമെന്ന അംഗങ്ങളുടെ ആശങ്കയില്‍ കാര്യമില്ല. രക്ത സാമ്പിളെടുക്കുന്ന ലബോറട്ടറിയില്‍പോലും ദുരുപയോഗത്തിന് സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ ഡി.എന്‍.എ ഡാറ്റാബാങ്കും മേഖല ഡി.എന്‍.എ ഡാറ്റാ ബാങ്കുകളും സ്ഥാപിക്കുമെന്ന് ബില്ലിലുണ്ട്.
ക്രിമിനല്‍ കേസുകളില്‍ ഡി.എന്‍.എ പരിശോധന നടത്തണമെങ്കില്‍ വ്യക്തിയുടെ മുന്‍കൂര്‍ അനുമതി വേണം.നിയമം വ്യക്തികളുടെ സ്വകാര്യതയുടെ അവകാശം ഹനിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. ദുരുപയോഗം തടയാന്‍ നിയമനിര്‍മാണം നടത്തണം. ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha





















