പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കേ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഏഴു കക്ഷികള്‍ അപേക്ഷ നല്‍കി

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കേ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഏഴു കക്ഷികള്‍ കൂടി അടുത്തകാലത്ത് അപേക്ഷ നല്‍കി. ഭാരതീയ വികാസ് ദള്‍ യുണൈറ്റഡ്, ലോക്താന്ത്രിക് ജന്‍ സ്വരാജ് പാര്‍ട്ടി, നാഷണല്‍ അവാമി യുണൈറ്റഡ് പാര്‍ട്ടി, പൂര്‍വാഞ്ചല്‍ നവനിര്‍മ്മാണ്‍ പാര്‍ട്ടി, രാഷ്ട്രീയ ജന്‍ശക്തി സമാജ് പാര്‍ട്ടി, സകല ജനുല പാര്‍ട്ടി, സ്വതന്ത്ര പാര്‍ട്ടി എന്നിവയാണ് അപേക്ഷ നല്‍കിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 22 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരിച്ചിരുന്നു.
നിലവില്‍ രാജ്യത്തില്‍ 1,900ല്‍ ഏറെ കക്ഷികളുണ്ടെങ്കിലും വളരെ ചുരുക്കം കക്ഷികള്‍ക്ക് മാത്രമാണ് കമ്മീഷന്റെ അംഗീകാരമുള്ളത്. ഇവയില്‍ ഏഴെണ്ണം ദേശീയ പാര്‍ട്ടികളും 59 എണ്ണം സംസ്ഥാന പാര്‍ട്ടികളുമാണ്.
"
https://www.facebook.com/Malayalivartha





















