Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മോഡിയാരാ മോന്‍... ഹൈടെക് തന്ത്രങ്ങളുടെ ആശാനായ നരേന്ദ്ര മോഡി സടകുടഞ്ഞെണീറ്റു; 5 സംസ്ഥാനങ്ങളുടെ തോല്‍വിയില്‍ പാഠം പഠിച്ചു; ഇതുവരെ ജനങ്ങളെ പിഴിഞ്ഞത് ഇരട്ടി തിരിച്ച് നല്‍കി മാജിക് കാട്ടുക; ചായ് പീയേ ചലഞ്ചിന് ശേഷം നമോ എഗൈന്‍

09 JANUARY 2019 12:58 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഇന്ത്യ കണ്ടതില്‍ വച്ചേറ്റവും വലിയ തന്ത്രങ്ങളുടെ രാജാവാണ് നരേന്ദ്ര മോഡി. നരേന്ദ്ര മോഡിയുടെ ഹൈടെക് തന്ത്രങ്ങളാണ് എതിരാളികള്‍ പോലും കടമെടുത്തത്. ഇനിയുള്ള വര്‍ഷങ്ങള്‍ മോഡിയുടേതാണെന്ന് വിലയിരുത്തിയ സമയത്താണ് 5 സംസ്ഥാനങ്ങളില്‍ ബിജെപി എട്ടുനിലയില്‍ പൊട്ടിയത്. ഇത് മോഡിയുടെ വീഴ്ചയായി പലരും വിലയിരുത്തി. അതനുസരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവചനങ്ങളുമാണ് വന്നത്. എന്നാല്‍ പഴയതിനെക്കാളും ഉശിരോടെയുള്ള ഹൈടെക് തന്ത്രങ്ങള്‍ അണിയിച്ചൊരുക്കുകയാണ് മോഡി. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ പ്രചാരണ തന്ത്രങ്ങള്‍ക്കാണ് മോഡിയുടെ നേതൃത്വത്തില്‍ തുടക്കം ബിജെപി കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 'നമോ എഗൈന്‍' ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപിമാരും മന്ത്രിമാരും. കഴിഞ്ഞ ദിവസം അനുരാഗ് ഠാക്കൂര്‍ എംപി നമോ എഗൈന്‍ എന്ന് ആലേഖനം ചെയ്ത ഹൂഡി ടി ഷര്‍ട്ട് അണിഞ്ഞാണ് പാര്‍ലമെന്റിലെത്തിയത്. 

സാമൂഹിക മാധ്യമങ്ങളില്‍ അനുരാഗ് ഠാക്കൂര്‍ ഇതിന്റെ ചിത്രം പോസ്റ്റ് ചെയ്തതോടെ ഈ ഹൂഡി ചാലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ബിജെപി പ്രവര്‍ത്തകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഠാക്കൂറിന്റെ ചിത്രം റീട്വീറ്റ് ചെയ്തു. 'ലുക്കിംഗ് ഗുഡ്' എന്നായിരുന്നു ട്വീറ്റിലൂടെ പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. 

ഇതിന് പിന്നാലെ കേന്ദ്ര സാമൂഹ്യ നീതി മന്ത്രി തവര്‍ ചന്ദ് ഗഹ്‌ലോത് ചലഞ്ച് ഏറ്റെടുത്തു. 'ഞാന്‍ ഇത് ധരിച്ചിട്ടുണ്ട്, നിങ്ങള്‍ ധരിച്ചോ ഇല്ലയോ, നിങ്ങള്‍ ധരിക്കുകയാണെങ്കില്‍ നമോ എഗൈന്‍ എന്ന പ്രതിജ്ഞയോടെ തന്നെ ഇത് ധരിക്കുക. 

നരേന്ദ്ര മോദിയെ 2019 ലും പ്രധാനമന്ത്രിയാക്കുന്നതിന് നമുക്ക് പ്രതിജ്ഞയെടുക്കാം, ജയ് ഹിന്ദ്' എന്ന അടിക്കുറിപ്പോടെയായിരുന്നു തവര്‍ ചന്ദിന്റെ ട്വീറ്റ്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍, കേന്ദ്ര മന്ത്രിമാരായ രാജ്യവര്‍ദ്ധന്‍ സിങ് റാത്തോര്‍, നരേന്ദ്ര സിങ് തോമര്‍, രാധാ മോഹന്‍ സിങ്, അര്‍ജുന്‍ റാം മേഘ് വാള്‍ തുടങ്ങിയവരെയടക്കം ടാഗ് ചെയ്ത്‌കൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു നരേന്ദ്ര മോദിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ 'നമോ' എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. മോദിയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വീണ്ടും നമോ വിശേഷണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

2014ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മോഡി ഉപയോഗിച്ച ഒരു പ്രധാന പ്രചാരണ തന്ത്രമായിരുന്നു ചായ് പേ ചര്‍ച്ച. മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘമായ സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടബില്‍ ഗവര്‍ണന്‍സ്ആണ് ഇസ്‌ക്കോണ്‍ ഗാന്ധിയ ഹോട്ടലിനെ ചര്‍ച്ചക്ക് വേദിയായി തിരഞ്ഞെടുത്തത്. ഹോട്ടലിനു മുന്‍ഭാഗത്താണ് ചര്‍ച്ചക്ക് വേദി ഒരുക്കിയത്. രാജ്യമൊട്ടാകെയുള്ള മുന്നൂറോളം നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന 1000ഓളം ചായക്കടകളില്‍ ചര്‍ച്ച തത്സമയം സംപ്രേഷണം ചെയ്യപ്പെട്ടു. ഇത് മോഡിയെ പ്രശസ്തനാക്കുന്നതില്‍ വലിയ പങ്കു വഹിച്ചു. ഒരു സാധാരണക്കാരനായ ചായക്കടക്കാരന്‍ പ്രധാനമന്ത്രിയാകട്ടെ എന്ന പൊതു വികാരം ഉണ്ടാക്കിയെടുക്കാന്‍ മോഡിയ്ക്കായി. 

അതേസമയം ചായ് പേ ചര്‍ച്ചയിലൂടെ പ്രശസ്തമായ അഹമ്മദാബാദിലെ ഇസ്‌ക്കോണ്‍ ഗാന്ധിയ ഹോട്ടല്‍ പിന്നീട് അടച്ചുപൂട്ടി. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉത്തരവ് പ്രകാരമാണ് ഹോട്ടല്‍ പൂട്ടിയത്. ഹോട്ടലിനു മുന്നില്‍ പതിവായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കളും കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് ഹോട്ടലിനെ സംബന്ധിച്ചുള്ള മതിയായ രേഖകള്‍ സമര്‍പ്പിക്കാത്തതുമാണ് ഹോട്ടലിന്റെ പ്രവര്‍ത്തനം നിലക്കാന്‍ കാരണം.

ഒരു വശത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ജനക്ഷേമ പദ്ധതികളും ഇതുവരെ കാണാത്ത ഹൈടെക് തന്ത്രങ്ങളും മോഡിയുടേതായി ഇനി കാണാവുന്നതാണ്. ഇതിന്റെ ഭാഗമാണ് സാമ്പത്തിക സംവരണ ബില്‍ കൊണ്ടു വന്നത്. സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും കൊണ്ടുവരെ അനുകൂലിച്ച് ലോക്‌സഭയില്‍ വോട്ട് ചെയ്യിക്കാന്‍ മോഡിയ്ക്കായി.
അതേസമയം സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കുകയാണ്. കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ ബില്ല് രാജ്യസഭയിലും പാസായേക്കും. സര്‍ക്കാരിന്റെ തന്ത്രത്തില്‍ കുഴയുന്ന പ്രതിപക്ഷത്തെയാണ് ഇന്നലെ ലോക്‌സഭയില്‍ കണ്ടത്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്ക് ബില്ലിനെ പിന്തുണയ്ക്കാതെ മറ്റു മാര്‍ഗ്ഗമില്ലാതായി.

പല സര്‍ക്കാരുകള്‍ക്കും ധൈര്യമില്ലാതിരുന്ന സാമ്പത്തികസംവരണം എന്ന ചീട്ട് പുറത്തെടുത്തുള്ള നരേന്ദ്ര മോദിയുടെ നീക്കം പ്രതിപക്ഷത്തെ ഞെട്ടിച്ചു. പാര്‍ലമെന്ററി രീതികള്‍ പലതും കാറ്റി പറത്തിയാണ് തിടുക്കത്തില്‍ ബില്‍ കൊണ്ടു വന്നത്. എന്നാല്‍ ശക്തമായി എതിര്‍ക്കാനുള്ള ഇടം പോലും സര്‍ക്കാര്‍ പ്രതിപക്ഷ നിരയ്ക്കു നല്‍കിയില്ല.

തൃണമൂല്‍, ബിജു ജനതാദള്‍, ശിവസേന, ടിആര്‍എസ് തുടങ്ങിയ പാര്‍ട്ടികളെ സര്‍ക്കാര്‍ കൂടെ നിറുത്തി. മായാവതി പോലും നിലപാട് മാറ്റി. ഇതോടെ കോണ്‍ഗ്രസിനു മുന്നിലുള്ള വഴികള്‍ അടഞ്ഞു. ബില്ല് പിന്‍വലിക്കണമെന്ന നിലപാടെടുത്ത സിപിഎം തത്വത്തില്‍ പിന്തുണയ്ക്കുന്നു എന്ന പ്രഖ്യാപനം സഭയ്ക്കുള്ളില്‍ നടത്തേണ്ടി വന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട മുന്നോക്ക വോട്ടുകള്‍ വീണ്ടെടുക്കാനാണ് ബില്‍ കൊണ്ടു വന്നത് എന്ന കാര്യത്തില്‍ സംശയമില്ല. ബില്ലിനെക്കുറിച്ചുള്ള പ്രഖ്യാപനം രാജ്യത്തെ മുന്നോക്ക വിഭാഗങ്ങളില്‍ ഉണ്ടാക്കിയ ചലനം മനസ്സിലാക്കിയാണ് എതിര്‍സ്വരം ഉയര്‍ത്തേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇത് മോഡിയുടെ വലിയ വിജയമായാണ് വിലയിരുത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (6 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (6 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (6 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (6 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (6 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (6 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (6 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (6 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (6 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (6 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (7 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (7 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (7 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (7 hours ago)

INDIA കരുതലോടെ ഇന്ത്യ  (7 hours ago)

Malayali Vartha Recommends