ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഹര്‍ജിക്കാര്‍ക്ക് നല്‍കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്

ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലയളവിലെ വ്യാജ ഏറ്റുമുട്ടലുകളെ സംബന്ധിച്ച എച്ച്.എസ്. ബേദിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഹര്‍ജിക്കാര്‍ക്ക് നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ട് രഹസ്യമാക്കി വയ്ക്കണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് തള്ളി.
ബേദിയുടെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടില്ലെന്നും എന്നാല്‍ ഇതില്‍ ഹര്‍ജിക്കാര്‍ക്ക് മറുപടി നല്‍കാമെന്നും കോടതി നിരീക്ഷിച്ചു. ബി.ജി. വര്‍ഗീസ്, ജാവേദ് അക്തര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
"
https://www.facebook.com/Malayalivartha





















