എല്ലാവരുടെയും ക്ഷേമമാണ് ബിജെപിയുടെ ലക്ഷ്യം... സാമ്പത്തിക സംവരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി

സാമ്പത്തിക സംവരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരുടെയും ക്ഷേമമാണ് ബിജെപിയുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു. രാജ്യസഭയില്‍ സംവരണ ബില്‍ പാസാകുമെന്നാണ് പ്രതീക്ഷയെന്നും മഹാരാഷ്ട്രയിലെ സോളാപൂരില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി.
പൗരത്വബില്‍ ഇന്ത്യക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha





















