ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ഇന്ത്യയുടെ 'വജ്രായുധം' വാങ്ങാന്‍ ലോക രാജ്യങ്ങള്‍ ക്യൂ നില്‍ക്കുന്നു

ലോക രാജ്യങ്ങള്‍ ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് വാങ്ങാന്‍ ക്യൂനില്‍ക്കുകയാണ്. ഇന്തൊനീഷ്യക്ക് അത്യാധുനിക ക്രൂസ് മിസൈലായ ബ്രഹ്മോസ് വില്‍ക്കുന്ന കാര്യം ഇന്ത്യയുടെ സജീവ പരിഗണനയിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. മിസൈല്‍ നിര്‍മിക്കുന്ന ഇന്ത്യ-റഷ്യ സംയുക്ത സംഘത്തിന്റെ പ്രതിനിധികള്‍ കഴിഞ്ഞ വര്‍ഷം ഇതുമായി ബന്ധപ്പെട്ട് ഇന്തൊനീഷ്യ സന്ദര്‍ശിച്ചിരുന്നു. ബ്രഹ്മോസ് മിസൈല്‍ ഇന്തൊനീഷ്യയുടെ പടക്കപ്പലുകളില്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച പഠനങ്ങള്‍ക്കായിരുന്നു സംഘത്തിന്റെ സന്ദര്‍ശനമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ബ്രഹ്മോസ് മിസൈലിനു പുറമേ തീരദേശ നിരീക്ഷണത്തിനായുള്ള റഡാറുകളും മറൈന്‍ ഗ്രേഡ് സ്റ്റീലും ഇന്തൊനീഷ്യക്കു നല്‍കാമെന്നു ഇന്ത്യ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഇന്തൊനീഷ്യന്‍ വ്യോമസേന നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന റഷ്യന്‍ നിര്‍മിത സുഖോയ-30 പോര്‍വിമാനങ്ങളുടെ അറ്റകുറ്റപണികള്‍ നടത്താമെന്നതാണ് ഇന്ത്യ മുന്നോട്ടുവച്ചിട്ടുള്ള മറ്റൊരു ആശയമെന്നാണ് സൂചന.
ബ്രഹ്മോസ് വില്‍പ്പന സംബന്ധിച്ച അവസാന കരാറില്‍ ഇന്ത്യയും ഇന്തൊനീഷ്യയും ഇതുവരെ എത്തിയിട്ടില്ലെങ്കിലും ആദ്യമായി ഒരു വിദേശ രാഷ്ട്രത്തിനു ബ്രഹ്മോസ് മിസൈല്‍ വില്‍പ്പന നടത്തുന്നതിനുള്ള സുപ്രധാന നീക്കമായാണ്, ഇന്തൊനീഷ്യയുടെ നാവികസേനയുടെ അധീനതയിലുള്ള തുറമുഖത്തിലേക്കുള്ള ഇന്ത്യ- റഷ്യ സംഘത്തിന്റെ സന്ദര്‍ശനത്തെ വിലയിരുത്തുന്നത്. കസാക്കിസ്ഥാന്‍, ബ്രസീല്‍, പെറു തുടങ്ങിയ രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാന്‍ താല്‍പര്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിരുന്നു.
ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകള്‍ക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകള്‍ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങള്‍ക്കു മാത്രമാണു ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ളത്. ഇതിനു വേണ്ടി സുഖോയ് പരിഷ്‌കരിച്ച് തയാറാക്കുകയായിരുന്നു. ബെംഗളുരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) പരിഷ്‌കരിച്ച വിമാനം 2015 ഫെബ്രുവരിയിലാണ് വ്യോമസേനയ്ക്ക് കൈമാറിയത്. വീണ്ടും ഒരു വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കും ജോലികള്‍ക്കുമൊടുവിലാണ് സുഖോയ് 30-ബ്രഹ്മോസ് സംയോജനം പൂര്‍ത്തിയായത്.
വ്യക്തമായി കാണാന്‍ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളില്‍ പോലും ആക്രമണം നടത്താന്‍ കഴിയുമെന്നതാണ് ബ്രഹ്മോസ്-സുഖോയ് സംയോജനത്തിന്റെ ഗുണം. ഇന്ത്യയും റഷ്യയും ചേര്‍ന്നാണ് ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചത്. മണിക്കൂറില്‍ 3,200 കിലോമീറ്ററാണു വേഗം. ഭാരം 2500 കിലോ. കരയില്‍നിന്നും കടലില്‍നിന്നും തൊടുക്കാം. 300 കിലോമീറ്ററാണു സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകള്‍ വരെ വിടാനാകും. ഈ 16 മിസൈലും മൂന്ന് സെക്കന്റിന്റെ ഇടവേളകളില്‍ പുറപ്പെട്ടു കൃത്യമായ ലക്ഷ്യത്തിലെത്തും.
എത്ര ചെറിയ ലക്ഷ്യമായാലും കൃത്യമായി എത്തിച്ചേരും. എത്ര വലിയ ലക്ഷ്യമായാലും പൂര്‍ണമായും തകര്‍ക്കാനും കഴിയും.
https://www.facebook.com/Malayalivartha





















