കടലൂര്‍ ബലാല്‍സംഗ കേസ് : ക്രൈസ്തവ പുരോഹിതന് 30 വര്‍ഷത്തെ തടവ് ശിക്ഷയും 5 ലക്ഷം രൂപ പിഴയും

പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിയ്ക്കുകയും തമിഴ്‌നാട്ടിലുടനീളം മനുഷ്യക്കടത്തു നടത്തുന്ന സംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിയ്ക്കുകയും ചെയ്ത, ഒരു ക്രൈസ്തവ പുരോഹിതന്‍ ഉള്‍പ്പെട്ട 2014-ലെ തിട്ടക്കൂടി ബലാല്‍സംഗ കേസില്‍ ക്രൈസ്തവ പുരോഹിതനെ 30 വര്‍ഷത്തെ തടവിനും മറ്റ് 9 പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചുകൊണ്ടു കടലൂര്‍ ജില്ലാ മഹിളാ കോടതി ഉത്തരവിട്ടു.
ആരോപണവിധേയരായ 17 പേരില്‍ 16 പേര്‍ പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന കുറ്റങ്ങളും തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കുറ്റങ്ങളിലും ഏര്‍പ്പെട്ടിട്ടുണ്ടെന്ന് വെള്ളിയാഴ്ച്ച കോടതി കണ്ടെത്തി . ഒരാളെ വെറുതെ വിട്ടു.
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളുമായി ലൈംഗികബന്ധം പുലര്‍ത്തിയ ക്രൈസ്തവ പുരോഹിതന്‍ അരുള്‍ ദാസിന് 5 ലക്ഷം രൂപ പിഴയിട്ടതിനു പുറമേ 30 വര്‍ഷത്തെ തടവിനുമാണ്, മഹിളാ കോടതി ജഡ്ജി ടി ലിംഗേശ്വരന്‍ ശിക്ഷിച്ചത്. സംഘത്തിന്റെ സേലം സ്വദേശിയായ നേതാവിന് ജീവപര്യന്തവും 3.21 ലക്ഷവുമാണ് ശിക്ഷ. ആനന്ദ് രാജ് എന്ന പ്രതിക്ക് 4 ജീവപര്യന്തവും 2 .1 ലക്ഷം പിഴയുമാണ് ശിക്ഷ. മറ്റൊരു പ്രതിയ്ക്ക് ലഭിച്ചത് 3 ജീവപര്യന്തവും പിഴയായി 30000 രൂപയുമാണ്. മോഹന്‍രാജ് , മതിവനന്‍ എന്നിവര്‍ക്ക് 2 ജീവപര്യന്തവും 2 ലക്ഷം രൂപയുമാണ് ശിക്ഷ .
ഫാത്തിമയ്ക്ക് രണ്ടു ജീവപര്യന്തവും 4.4 ലക്ഷം ശിക്ഷ ലഭിച്ചപ്പോള്‍ കല , ലക്ഷ്മി എന്നിവര്‍ക്ക് രണ്ടു ജീവപര്യന്തവും 4.2 ലക്ഷവുമാണ് ശിക്ഷയായി ലഭിച്ചത് . കുട്ടികളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയ വാനിന്റെ ഡ്രൈവര്‍ ശ്രീധറിനു രണ്ടു ജീവപര്യന്തവും 4 .4 ലക്ഷം പിഴയുമാണ് ശിക്ഷ കിട്ടിയത് .
ഇവരുടെ പീഡനത്തിരയായ ആദ്യ പെണ്‍കുട്ടിയ്ക്ക് അന്ന് 13 വയസായിരുന്നു പ്രായം എന്നും തിട്ടക്കുടിയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനി ആയിരുന്നുവെന്നും കേസ് വിസ്താരത്തിനിടെ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ സെല്‍വപ്രിയ അനുസ്മരിച്ചു. അവിടെ ഇഡ്‌ലിക്കട നടത്തുകയായിരുന്ന ഒരു സ്ത്രീ കുട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ചു. തുടര്‍ന്ന് 2014-ലിലെ പൊങ്കല്‍ ദിവസം, ബലം പ്രയോഗിച്ചു തന്റെ ഭര്‍ത്താവിനോടും മറ്റൊരു പുരുഷനോടും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇടയാക്കുകയായിരുന്നു.
മറ്റൊരു പെണ്‍കുട്ടിയെ എത്തിച്ചു കൊടുത്താല്‍ അവളെ ഇതില്‍ തുടരുന്നതില്‍ നിന്നും ഒഴിവാക്കാമെന്ന് അവര്‍ പെണ്‍കുട്ടിയെ അറിയിച്ചു. അതേ തുടര്‍ന്ന് അവള്‍ തന്റെ അയല്‍പക്കത്തുള്ള 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ സ്ത്രീയുടെ അടുക്കലെത്തിച്ചു. രണ്ടു പെണ്‍കുട്ടികളെയും രണ്ടു പുരുഷന്മാരും ലൈംഗികമായി ദുരുപയോഗം ചെയ്തു. അതിനു ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആ പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോയി ധാരാളം പുരുഷന്മാര്‍ക്ക് കാഴ്ച വയ്ക്കുകയായിരുന്നു. ഈ സംഘത്തിന്റെ പിടിയില്‍ ആയിരുന്നപ്പോഴാണ് അശ്‌ളീല വിഡിയോകള്‍ നിര്‍ബന്ധം ചെലുത്തി കാട്ടിയതിന് ശേഷം ക്രൈസ്തവ പുരോഹിതന്‍ ലൈംഗികമായി ഉപയോഗിച്ചത്.
2014 ജൂലൈയില്‍ പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവ് കുട്ടിയെ കാണുന്നില്ലെന്ന് കാണിച്ച് തിട്ടക്കുടി പോലീസില്‍ പരാതി നല്‍കി. ഇതിനിടെ സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ തിട്ടക്കുടി പോലീസിനെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ഇഡലി കട ഉടമ തമിഴരശി , അവരുടെ ഭര്‍ത്താവ് സതീഷ് എന്നിവരുള്‍പ്പെടെ 19 പേരെ കുറിച്ച് പെണ്‍കുട്ടികള്‍ പോലീസിനെ അറിയിച്ചു. ഇവരില്‍ 17 പേരെ പോലീസ് പിടികൂടിയിരുന്നു. തമിഴരസിയും ഭര്‍ത്താവും ഒളിവിലാണ് .
https://www.facebook.com/Malayalivartha





















