കനത്ത മഞ്ഞില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാതെ റോഡില്‍ കുടുങ്ങിയ 150 വിനോദ സഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി

വടക്കന്‍ സിക്കിമിലെ കനത്ത മഞ്ഞില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാതെ റോഡില്‍ കുടുങ്ങിയ 150 വിനോദ സഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. സംഘത്തിലെ ഒരു വനിതയുടെ കൈക്ക് ഒടിവുണ്ട്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കി. രക്ഷപ്പെടുത്തിയവര്‍ക്ക് സൈനിക ക്യാമ്പില്‍ ഭക്ഷണവും താമസ സൗകര്യവും മെഡിക്കല്‍ സഹായവും ലഭ്യമാക്കിയതായി കേണല്‍ എസ്.ജെ തിവാരി അറിയിച്ചു.
കനത്ത മഞ്ഞുവീഴ്ചയില്‍ ലാചങ് താഴ്‌വരയിലെ ലക്ഷ്യ സ്ഥാനത്ത് എത്താന്‍ സാധിക്കാതെ റോഡില്‍ കുടുങ്ങുകയായിരുന്നു സംഘം. പ്രദേശത്ത് കൂടുതല്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് സൈന്യം തിരച്ചില്‍ നടത്തി വരികയാണ്. സിക്കിമിലെ നിലവിലെ ഊഷ്മാവ് മൈനസ് 10 ഡിഗ്രിയാണ്.
2018 ഡിസംബര്‍ 28ന് നാഥുല മേഖലയില്‍ കുടുങ്ങിയ 3000 വിനോദ സഞ്ചാരികളെ ഇന്ത്യന്‍ സേന രക്ഷപ്പെടുത്തിയിരുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha





















