തമിഴകം ആവേശത്തോടെ സ്വീകരിച്ച സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ സിനിമ കാണാൻ പണം നല്‍കിയില്ല; മകന്‍ അച്ഛനെ തീയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചു

അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രം തമിഴകം ആവേശത്തോടെയാണ് സ്വീകരിച്ചത്. ആദ്യ ദിനം തന്നെ സിനിമ കാണാന്‍ തമിഴ്‌നാട്ടില്‍ വന്‍ തിരക്കാണ്. അതേസമയം സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ വിശ്വാസം സിനിമ കാണാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. തമിഴ്‌നാട്ടിലെ കാഠ്പാഠിയില്‍ ആണ് സംഭവം. നാല്‍പ്പത്തഞ്ചുകാരനായ പാണ്ഡ്യനെയാണ് മകന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്. സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവരും ഞെട്ടലോടെയാണ് ഈ സംഭവത്തെ കണ്ടത്.
https://www.facebook.com/Malayalivartha





















