ശബരിമല വിഷയത്തി ഇടപെടണമെന്ന ആവശ്യവുമായി ബി.ജെ.പി നേതൃസംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനു മുന്നിൽ; ആർഎസ്എസ് അക്രമങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലെ മലയാളി യുവത്വം ഒറ്റക്കെട്ടായി രംഗത്ത്

ബി.ജെ.പി നേതൃസംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനു മുന്നിൽ. ശബരിമല വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി നേതൃസംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനു മുന്നിൽ എത്തിയത്. ഭരണഘടനാപരമായി രാഷ്ട്രപതിയുടെ ഏതുവിധത്തിലുള്ള ഇടപെടലാണ് സാധ്യമാവുക എന്ന് വ്യക്തമല്ല. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് നേതാക്കൾ വിശദീകരിച്ചു. കേരളത്തിൽ ക്രമസമാധാനനില തകർന്നുവെന്നും രാഷ്ട്രപതിയുടെ ഉചിതമായ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. യുവതി പ്രവേശനത്തെ തുടർന്നുണ്ടായ ക്രമസമാധാന പ്രശ്നങ്ങൾ നേതൃസംഘം രാഷ്്ട്രപതിയോട് വിശദീകരിച്ചു. ശബരിമലയിലെ സ്ഥിതി പഠിക്കാൻ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ ഈ മാസം 22ന് സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാടിനു ശേഷം ഒാർഡിനൻസ് അടക്കമുള്ള കാര്യങ്ങളിൽ നിലപാട് എടുക്കുമെന്ന് നേതാക്കൾ പറഞ്ഞു.
അതേസമയം ആർഎസ്എസ് അക്രമങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലെ മലയാളി യുവത്വം ഒറ്റക്കെട്ടായി രംഗത്ത്. 'സേവ് കേരള ഫ്രം ആര്.എസ്.എസ്' (കേരളത്തെ ആര്.എസ്.എസില്‍നിന്നും രക്ഷിക്കൂ) എന്ന ഹാഷ്ടാഗ് കാമ്പയിനാണ് രണ്ടു ദിവസമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലുള്‍പ്പെടെ തരംഗമായി പടരുന്നത്.
തിങ്കളാഴ്ച മോദി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെ ആയിരക്കണക്കിനാളുകള്‍ ഈ ഹാഷ്ടാഗ് എഴുതിയിട്ടു. ഒരേ കമന്റില്‍ തന്നെ അസഖ്യം തവണയാണ് സേവ് കേരള ഫ്രം ആര്.എസ്.എസ് എന്ന വാചകമുള്ളത്. കേരളത്തെ സംഘ്പരിവാറില്‍നിന്ന് രക്ഷിക്കൂ എന്നു തുടങ്ങി മലയാളത്തിലും അസഖ്യം പ്രതികരണങ്ങളുണ്ട്. മലയാളികളല്ലാത്തവര്‍ സേവ് ഇന്ത്യ ഫ്രം ആര്.എസ്.എസ് എന്ന കമന്റുകളുമായി പിന്തുണയും പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha





















