എട്ടാം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കിക്കൊണ്ട് പുതിയ വിദ്യാഭ്യാസ നയം കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നു

എട്ടാം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധമാക്കിക്കൊണ്ട് പുതിയ വിദ്യാഭ്യാസ നയം കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നു. കെ. കസ്തൂരിരംഗന്‍ കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളനുസരിച്ചാണ് വിദ്യാഭ്യാസ നയം രൂപീകരിക്കുന്നത്. രാജ്യത്താകമാനം ശാസ്ത്രത്തിനും ഗണിതത്തിനും ഏകീകൃത സിലബസ് നടപ്പിലാക്കണമെന്നും ശിപാര്‍ശയുണ്ട്. നിലവില്‍ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഗോവ, പശ്ചിമബംഗാള്‍, അസം എന്നിവിടങ്ങളിലൊന്നും സ്‌കൂളുകളില്‍ ഹിന്ദി പഠിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല.
വിദ്യാഭ്യാസ നയം നിലവില്‍ വരുന്നതോടെ ഈ സംസ്ഥാനങ്ങളിലും ഹിന്ദി പഠിപ്പിക്കേണ്ടത് നിര്‍ബന്ധമാകും. പ്രാദേശിക ഭാഷകളായ അവധി, ഭോജ്പുരി, മൈഥിലി തുടങ്ങിയവ സംസാരിക്കുന്ന ഇടങ്ങളില്‍ അവയുടെ വികസനത്തിനായി അഞ്ചാംക്ലാസുവരെ ഇവയെ പ്രോത്‌സാഹിപ്പിക്കുന്നതിനും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്. റിപ്പോര്‍ട്ട് തയ്യാറായിട്ടുണ്ടെന്നും കമ്മിറ്റി അംഗങ്ങള്‍ കൂടിക്കാഴ്ചക്ക് സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാനവിക വിഭവശേഷി മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha





















